കേരളം

kerala

ETV Bharat / sports

ഒരുമിച്ചോണം; ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുരുന്നുകള്‍ ഗ്രൗണ്ടിലേക്ക് - Kerala Blasterss Player Escort - KERALA BLASTERSS PLAYER ESCORT

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ കുരുന്നുകള്‍ക്ക് ഒരു ഓണസമ്മാനം. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കളി കാണാനുളള അവസരമാണ് കുരുന്നുകള്‍ക്ക് ലഭിച്ചത്. 'ഒരുമിച്ചോണം' പദ്ധതിയുടെ ഭാഗമായാണ് കുരുന്നുകള്‍ക്ക് കളി കാണാന്‍ അവസരം ഒരുക്കിയത്.

WAYANAD LANDSLIDE SURVIVORS  ഒരുമിച്ചോണം  ORUMICHONAM PROJECT  KERALA BLASTERSS VS PUNJAB FC
Kerala Blasters FC and Punjab FC players in action (X/@RGPunjabFC)

By ETV Bharat Sports Team

Published : Sep 15, 2024, 10:57 PM IST

എറണാകുളം :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച 24 യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും (കെബിഎഫ്‌സി) പഞ്ചാബ് എഫ്‌സിയും (പിഎഫ്‌സി) തമ്മിലുള്ള സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടം നേരിട്ട് കാണാനുളള അവസരമാണ് യുവാക്കള്‍ക്ക് ലഭിച്ചത്. 'ഒരുമിച്ചോണം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ വിശിഷ്‌ടാതിഥികളായി കളി കാണാന്‍ എത്തിയത്.

എട്ടിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രൗണ്ടില്‍ കളിക്കാര്‍ക്കൊപ്പം നില്‍ക്കാനും അവസരം ലഭിച്ചു. വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എൽപി സ്‌കൂൾ, മേപ്പാടി ഡബ്ല്യുഎംഒ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് കളി കാണാന്‍ എത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കുരുന്നുകളുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും കൊണ്ടുവരിക എന്നതാണ് 'ഒരുമിച്ചോണ'ത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ മൂന്ന് പരമ്പരകളിലും വിജയ തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും (കെബിഎഫ്‌സി) പഞ്ചാബ് എഫ്‌സിയും (പിഎഫ്‌സി) തമ്മിലുളള മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്ന് നടന്നത്. കഴിഞ്ഞ രണ്ട് കളികളിലും ഇരു ടീമുകളും ഓരോ വിജയം നേടിയിരുന്നു. ഐഎസ്എൽലെ ആദ്യ വിജയം എന്ന നേട്ടം പഞ്ചാബ് എഫ്‌സി സ്വന്തമാക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു.

Also Read:തലസ്ഥാനത്ത് നാളെ ഫുട്ബോൾ മാമാങ്കം; ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടാന്‍ ട്രിവാൻഡ്രം കൊമ്പൻസും തൃശൂർ മാജിക്‌ എഫ്‌സിയും

ABOUT THE AUTHOR

...view details