കേരളം

kerala

ETV Bharat / sports

സെല്‍ഫിയെടുക്കാന്‍ വിരാട് കോലിയെ ആരാധിക ചെയ്‌തത് കണ്ടോ..! വീഡിയോ വൈറല്‍ - VIRAT KOHLI FAN MOMENT

മുൻ ക്യാപ്റ്റന്‍റെ എളിയ പെരുമാറ്റത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

VIRAT KOHLI VIRAL VIDEO  VIRAT KOHLI LADY FAN  VIRAT KOHLI AGAINST AUSTRALIA  വിരാട് കോലി
വിരാട് കോലി വൈറൽ വീഡിയോ (X viral video screengrab)

By ETV Bharat Sports Team

Published : Nov 9, 2024, 12:53 PM IST

ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് കിങ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച അതുല്യ ബാറ്റിങ് പ്രതിഭയായ താരത്തിന് പ്രായഭേദമെന്യേ ലക്ഷക്കണക്കിന് ആരാധകരുണ്ട്.

കളിക്കളത്തിലും പുറത്തും കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പഞ്ഞെടുക്കുന്ന ആരാധകരുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അവരെ സന്തോഷിപ്പിക്കുന്നതിനായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും താരം മടി കാണിക്കാറില്ല. എന്നാല്‍ അടുത്തിടെ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു ആരാധികയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വീഡിയോയില്‍ ആരാധിക കോലിയുടെ കൈയിൽ പിടിച്ച് വലിക്കുന്നത് കാണാവുന്നതാണ്. താരം ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്നത്. അതിനിടെ ആരാധിക താരത്തിന്‍റെ കൈയിൽ പിടിക്കുകയായിരുന്നു.

കോലിക്ക് അത് അസ്വസ്‌തതയുണ്ടാക്കിയെങ്കിലും അവരുടെ അഭ്യർത്ഥന മാന്യമായി അംഗീകരിക്കുകയായിരുന്നു. പോസ് ചെയ്യുന്നതിനിടയിൽ ക്യാമറയ്ക്ക് മുന്നിൽ താരം പുഞ്ചിരിക്കുന്നത് കാണാം. എന്നാല്‍ മുൻ ക്യാപ്റ്റന്‍റെ എളിയ പെരുമാറ്റത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം നവംബർ 22 മുതൽ പെർത്തിൽ ആരംഭിക്കുന്ന ഇന്ത്യയുടെ 5 മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് വിരാട് കോലി. താരത്തിന്‍റെ സമീപകാല ഫോം ഇന്ത്യൻ ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ കോലിക്ക് ഫോം വീണ്ടെടുക്കാൻ പെര്‍ത്തിലെ ടെസ്റ്റ് നിർണായകമാണ്.

Read More :സെഞ്ച്വറിയടിച്ച് സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം

ABOUT THE AUTHOR

...view details