കേരളം

kerala

ETV Bharat / sports

കോലിയുടെ രസികൻ നടത്തം, ഗാലറിയില്‍ പൊട്ടിച്ചിരി; ഗില്ലിനെ അനുകരിച്ചതെന്ന് സോഷ്യല്‍ മീഡിയ- വീഡിയോ - VIRAT KOHLI FUNNY WALK VIRAL VIDEO

ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിനിടെയുള്ള വിരാട് കോലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

VIRAT KOHLI  VIRAT KOHLI FUNNY VIDEO  INDIA VS NEW ZEALAND  വിരാട് കോലി വൈറല്‍
Screengrab from Viral Video (x@kohliSensation)

By ETV Bharat Kerala Team

Published : Oct 25, 2024, 11:14 AM IST

ബെംഗളൂരു: കളിക്കളത്തിനുള്ളില്‍ ആക്രമണോത്സുകത കാട്ടാറുണ്ടെങ്കിലും വിരാട് കോലി ആളൊരു രസികന്‍ കൂടിയാണ്. സഹതാരങ്ങളെയും ആരാധകരെയും രസിപ്പിക്കാൻ പല തരത്തിലുള്ള കാര്യങ്ങള്‍ വിരാട് കോലി മൈതാനത്ത് ചെയ്യാറുണ്ട്. ഡാൻസും പാട്ടും അനുകരണവും അങ്ങനെ തന്നെക്കൊണ്ട് കഴിയുന്ന എല്ലാ മേഖലയിലും കൈ വയ്‌ക്കാൻ കോലി ശ്രമിക്കും

ഇങ്ങനെ തന്‍റെ ഒരു പ്രവര്‍ത്തിയിലൂടെ ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കുന്ന വിരാട് കോലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിനിടെയുള്ള ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മത്സരത്തിനിടെ പൂർണ്ണമായി പാഡ് അപ്പ് ചെയ്ത് മൈതാനത്തേക്ക് രസകരമായ രീതിയില്‍ നടന്നുവരുന്ന കോലിയാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇങ്ങനെ കുറച്ച് ദൂരം നടന്ന ശേഷം താരം തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗില്ലിന്‍റെ നടത്തം അനുകരിക്കാൻ കോലി ശ്രമിക്കുകയാണെന്നാണ് വീഡിയോ കണ്ട ആരാധകരില്‍ ചിലര്‍ പറയുന്നത്.

ഈ മത്സരത്തില്‍ ബാറ്റ് കൊണ്ടും ഭേദപ്പെട്ട പ്രകടനം താരം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഡക്കായ കോലി രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് അടിച്ചാണ് പുറത്തായത്. മത്സരം ഏഴ് വിക്കറ്റിനായിരുന്നു അന്ന് ടീം ഇന്ത്യ കിവീസിനോട് കൈവിട്ടത്.

Also Read :18 കോടി മതിയാകില്ല, പ്രതിഫലക്കാര്യത്തില്‍ റിഷഭ് പന്തിന് അതൃപ്‌തി; താരത്തെ ഒഴിവാക്കാൻ ഡല്‍ഹിയും

ABOUT THE AUTHOR

...view details