ന്യൂഡല്‍ഹി:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോക്കെതിരേ താരം രംഗത്ത്. താന്‍ പൂര്‍ണമായും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വീഡിയോകളില്‍ വിശ്വസിക്കരുതെന്നും കാംബ്ലി പറഞ്ഞു.
പ്രചരിച്ച വീഡിയോയിൽ വിനോദ് കാംബ്ലി വളരെ അവശനായാണ് നിൽക്കുന്നത്. നടക്കാന്‍ കഴിയാത്തതിനാല്‍ സമീപത്തുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നതും കാണാം. ആളുകള്‍ വന്ന് താങ്ങിയിട്ടും പോലും നേരെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ട് ഞെട്ടിയിരുന്നു വിനോദ് കാംബ്ലിയുടെ ആരാധകര്‍.