പാരീസ്:ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമെന്ന് ആർബിട്രേഷൻ കോടതി. വിധിയുടെ കൃത്യമായ തീയതി സിഎഎസ് സൂചിപ്പിച്ചിട്ടില്ല. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്‌തിയില്‍ ഫൈനലിന് മുമ്പുള്ള പരിശോധനയില്‍ 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് താരം കായിക കോടതിയെ സമീപിച്ചത്.
വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍; വിധി ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് - Vinesh Phogats appeal - VINESH PHOGATS APPEAL
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്‌തിയില്‍ ഫൈനലിന് മുമ്പുള്ള പരിശോധനയില്‍ 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് താരം കായിക കോടതിയെ സമീപിച്ചത്.
![വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍; വിധി ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് - Vinesh Phogats appeal VINESH PHOGAT PARIS OLYMPICS 2024 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്‌തി പാരീസ് ഒളിമ്പിക്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/09-08-2024/1200-675-22167038-thumbnail-16x9-india.jpeg)
Vinesh Phogat (IANS)
Published : Aug 9, 2024, 7:54 PM IST
വിധി അനുകൂലമായാല്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ നീരജ് ചോപ്രയുടെ വെള്ളിക്കൊപ്പം വിനേഷിന്‍റെ വെള്ളിയും ഇടംപിടിക്കും. വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രമുഖ ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.