പലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ എണ്ണയും അമിത മധുരവും കാരണം അസുഖങ്ങള്‍ വന്നേക്കാമെന്ന് കരുതി ഇവയെല്ലാം പലരും പലപ്പോഴായി അവഗണിക്കുന്നത് കാണാറുണ്ട്. എന്നാല്‍ എണ്ണ ഒട്ടും ചേര്‍ക്കാതെ തന്നെ രുചികരമായി പലഹാരങ്ങള്‍ ഉണ്ടാക്കാനാകും. അത്തരത്തിലുള്ള ഒരു വിഭവമാണ് ഇന്നത്തെ റെസിപ്പി.
ആവശ്യമുള്ള ചേരുവകള്‍:
- നെയ്യ്
- ഗോതമ്പ് പൊടി
- ചെറിയ ജീരകം
- തേങ്ങ
- ശര്‍ക്കര
- പാല്‍
തയ്യാറാക്കേണ്ട വിധം: ഒരു പാന്‍ അടുപ്പില്‍ വച്ച് അതില്‍ നെയ്യൊഴിക്കുക. ഇത് ചൂടായി വരുമ്പോള്‍ അല്‍പം ഗോതമ്പ് പൊടി ചേര്‍ക്കുക. ഇത് ചെറിയ ചൂടില്‍ നന്നായി വറുത്തെടുക്കുക. ശേഷം അതിലേക്ക് ചെറിയ ജീരകം ചേര്‍ത്തിളക്കാം.
അല്‍പം ശര്‍ക്കര ചിരകിയത് ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കിയ ശേഷം അതിലേക്ക് അല്‍പം തേങ്ങ ചിരകിയത് ഇട്ട് കൊടുക്കാം. ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അല്‍പം പാല്‍ ചേര്‍ത്തിളക്കുക.
ആവശ്യമെങ്കില്‍ അല്‍പം കൂടി നെയ്യ് ചേര്‍ത്തിളക്കാം. നന്നായി ഇളക്കി വേവിച്ചെടുത്ത ഈ മിക്‌സ് നമ്മുക്ക് ആവശ്യമുള്ള ആകൃതിയില്‍ ഉരുട്ടിയെടുക്കാം. ശേഷം അതിന് നടുക്കില്‍ ചെറിയോ അല്ലെങ്കില്‍ നട്‌സോ എന്തെങ്കിലും വച്ച് ചുറ്റും അല്‍പം പഞ്ചസാര കൂടി വിതറിയിടാം. ഇതോടെ നല്ല മധുരമുള്ള പലഹാരം റെഡിയായി.
Also Read |
- വായിലിട്ടാൽ അലിഞ്ഞ് പോകും രുചി; ഹിറ്റായി മുസ്‌തഫാ തട്ടുകടയിലെ കാരറ്റ് പോളയും കായപ്പോളയും
- 'ചില്ലാ'യി കശ്‌മീര്‍; മഞ്ഞ് പുതഞ്ഞ് ഭൂമിയിലെ സ്വര്‍ഗം, ശിക്കാരയില്‍ ദാല്‍ തടാകം ചുറ്റി സഞ്ചാരികള്‍
- പാചകം ചെയ്യാന്‍ മടിയാണോ? വേഗത്തില്‍ ഇതൊന്ന് തയ്യാറാക്കി നോക്കൂ, വയറും നിറയും ടേസ്റ്റും അപാരം
- വേലയും പൂരവും കുമ്മാട്ടിയും, പിന്നെ മലയും പുഴകളും കാടും; യാത്ര പാലക്കാട്ടേക്കാക്കാം
- കുട്ടികളെ കൈയിലെടുക്കാനൊരു സൂത്രം; ഏറെ ടേസ്റ്റിയും ഹെല്‍ത്തിയും, ഈ കുഞ്ഞന്‍ ബനാന സ്‌നാക്