കേരളം

kerala

ETV Bharat / sports

യുഎസ് ഓപ്പണ്‍ 2024: ഇന്ത്യയുടെ സുമിത് നാഗൽ പുറത്തായി - US Open 2024 - US OPEN 2024

ടെന്നീസ് താരം സുമിത് നാഗൽ യുഎസ് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായി.

യുഎസ് ഓപ്പണ്‍ 2024  സുമിത് നാഗൽ  INDIAS SUMIT NAGAL OUT  ടെന്നീസ് താരം സുമിത് നാഗൽ
സുമിത് നാഗൽ (AP)

By ETV Bharat Sports Team

Published : Aug 27, 2024, 2:47 PM IST

ന്യൂഡൽഹി:ഇന്ത്യയുടെ സ്റ്റാർ ടെന്നീസ് താരം സുമിത് നാഗൽ യുഎസ് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായി. നെതർലൻഡ്‌സിന്‍റെ ടാലോൺ ഗ്രിക്‌സ്‌പൂരിനോടാണ് താരം പരാജയപ്പെട്ടത്. നിലവിൽ എടിപി റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗലിന് 6-1, 6-3, 7-6 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

ഡച്ച് താരം മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തുകയും നാഗലിന്‍റെ സെർവ് പലതവണ ഭേദിച്ചു. 6-1 ന് ഏകപക്ഷീയമായ വിജയം രേഖപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ രണ്ടാം സെറ്റിൽ നാഗൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഗ്രീസ്പുരിനെ തോൽപ്പിക്കാൻ പോരാതെ വന്നതോടെ 6-3ന് ഡച്ച് താരം സെറ്റ് സ്വന്തമാക്കി.മൂന്നാം സെറ്റിൽ നാഗൽ സമനില ഉയർത്തി. ഇത് മത്സരത്തിൽ തുടരാന്‍ സഹായിച്ചു. എന്നാലുംഡച്ച് താരം ഉജ്ജ്വലമായ എയ്‌സ് തൊടുത്തു, തുടർന്ന് സെറ്റ് ഉജ്ജ്വലമായി സ്വന്തമാക്കി.

നാഗല്‍ 2019ന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നാല് ഗ്രാന്‍ഡ്സ്ലാമുകളിലും കളിച്ച ആദ്യ ഇന്ത്യന്‍ താരമായി മാറി. എന്നാല്‍ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിനപ്പുറം മുന്നേറാൻ കഴിഞ്ഞില്ല. ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പാരീസ് ഒളിമ്പിക്‌സിലും നിരാശപ്പെടുത്തിയ നാഗൽ ഇവിടെയും ആദ്യ റൗണ്ടിൽ പുറത്തായി.

Also Read:വനിതാ ടി20 ലോകകപ്പ്: ഒക്‌ടോബര്‍ മൂന്നിന് യു.എ.ഇയില്‍ ആരംഭിക്കും, ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും - Womens T20 World Cup

ABOUT THE AUTHOR

...view details