ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. മലയാളി താരം വിജെ ജോഷിത ലോകകപ്പ് അരങ്ങേറ്റം കളറാക്കിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ വിജയമാണ് ടീം നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ വിന്‍ഡീസിനെ 13.2 ഓവറില്‍ 44ന് റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെനിക കസാര്‍ (15), അസാബി കലണ്ടര്‍ (12) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം തൊട്ടത്. രണ്ട് ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ജോഷിത വീഴ്‌ത്തിയത്. പരുണിക സിസോദിയ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ആയുഷി ശുക്ലയും രണ്ട് വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യ കേവലം 26 പന്തുകളില്‍ ലക്ഷ്യത്തിലേക്ക് എത്തി. രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഗൊങ്കാദി തൃഷയുടെ (4) വിക്കറ്റ് ടീമിന് നഷ്‌ടമായിരുന്നു. എന്നാല്‍ കമാലിനി ഗുണലന്‍ (13 പന്തില്‍ 16), സനിക ചല്‍കെ (11 പന്തില്‍ 18) എന്നിവര്‍ പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. മൂന്നാം ഓവറിന്‍റെ അഞ്ചാം പന്തില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ സമാറ രാംനാഥിനെ (3) പുറത്താക്കി ജോഷിതയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത പന്തില്‍ നൈജന്നി കുംബര്‍ബാച്ചിനെയും (0) ജോഷിത തിരിച്ചയച്ചു.
ALSO READ: 'രോഹിത് ദുര്‍ബലന്‍, ബൗണ്ടറിയില്‍ ഫീല്‍ഡ് നിര്‍ത്തിയാല്‍ എതിര്‍ ടീമിന് അനായാസം റണ്ണെടുക്കാം'; വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരം
ജോഷിത നല്‍കിയ ഈ ഇരട്ടപ്രഹരത്തില്‍ നിന്നും വിന്‍ഡീസിന് കരകയറാന്‍ കഴിഞ്ഞില്ല. പ്രകടനത്തോടെ മത്സരത്തിലെ താരമായും വയനാട് സ്വദേശിയായ ജോഷിത തിരഞ്ഞെടുക്കപ്പെട്ടു. വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളി താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയാണ് ജോഷിതയ്‌ക്കായി ഫ്രാഞ്ചൈസി മുടക്കിയത്.