കേരളം

kerala

ശ്രീജ അകുല അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ടൂർണമെന്‍റില്‍ കളിക്കില്ല; പിന്മാറ്റം പരുക്കിനെ തുടര്‍ന്ന് - UTT 2024

By ETV Bharat Sports Team

Published : Aug 12, 2024, 7:22 PM IST

ജയ്‌പൂർ പാട്രിയറ്റ്‌സ് ടീമിന് വൻ തിരിച്ചടി. സ്ട്രെസ് ഫ്രാക്‌ചർ കാരണം ശ്രീജ അകുല ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.

SREEKA AKULA  ULTIMATE TABLE TENNIS TOURNAMENT  ജയ്‌പൂർ പാട്രിയറ്റ്‌സ്  TABLE TENNIS TOURNAMENT
Sreeja Akula (AFP)

ന്യൂഡൽഹി: അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജയ്‌പൂർ പാട്രിയറ്റ്‌സ് ടീമിന് വൻ തിരിച്ചടി. സ്ട്രെസ് ഫ്രാക്‌ചർ കാരണം ശ്രീജ അകുല ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ശ്രീജ.

'എനിക്ക് സ്ട്രെസ് ഫ്രാക്‌ചർ ഉണ്ടെന്ന് അറിയിക്കുന്നതിൽ സങ്കടമുണ്ട്. ഡോക്‌ടറുടെ ഉപദേശപ്രകാരം 6 ആഴ്‌ച വിശ്രമം വേണ്ടിവരും. നിർഭാഗ്യവശാൽ അൾട്ടിമേറ്റ് ടേബിൾ ടെന്നീസില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിയില്ലെന്ന് സമൂഹമാധ്യമമായ എക്‌സില്‍ താരം കുറിച്ചു. ജയ്‌പൂർ പാട്രിയറ്റ്‌സ് ടീമില്‍ അകുലയ്‌ക്ക് പകരം അണ്ടർ 19 യൂത്ത് നാഷണൽ ചാമ്പ്യയായ നിത്യശ്രീ മണി ഇറങ്ങും.

ശ്രീജ അകുല പാരീസ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തി. വനിതാ സിംഗിൾസിൽ ക്വാർട്ടറില്‍ താരം പ്രവേശിച്ചിരുന്നു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവും നേടി.

അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 8 ടീമുകള്‍ മാറ്റുരയ്‌ക്കും. 16 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 48 കളിക്കാരാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുക.

Also Read:നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ - Nepal Cricket Team

ABOUT THE AUTHOR

...view details