ഹൈദരാബാദ്:ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ർ ന്യൂസിലൻഡ് സമ്പൂര്‍ണ വിജയം സ്വന്തമാക്കി. കിവീസിന്‍റെ ചരിത്ര വിജയത്തെ അഭിനന്ദിച്ച് എഴുതുകയും പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലുമാണ് ന്യൂസിലൻഡ് മാധ്യമങ്ങൾ.
അതേസമയം ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങളെ കുറിച്ചും ന്യൂസിലൻഡ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ചും പന്തിനെ പ്രശംസിച്ചുമാണ് വാര്‍ത്തകള്‍. രോഹിതിന്‍റെ മോശം ക്യാപ്റ്റൻസിയാണ് ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ന്യൂസിലൻഡ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.
കൂടാതെ ഇന്ത്യയിലെ മാധ്യമങ്ങളിലും രോഹിതിന്‍റെ നേതൃത്വത്തെക്കുറിച്ച് വിവിധ വിമർശനങ്ങൾ ഉയർന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും രോഹിത് പരാജയപ്പെട്ടെന്നും ഇന്ത്യൻ ആരാധകർ താരത്തിൽ കടുത്ത അതൃപ്തിയിലാണ്. എതിരാളികളെ വിലകുറച്ച് കാണുന്നതും ഇന്ത്യയുടെ പരാജയത്തിന് കാരണമായെന്നും റിപ്പോർട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നന്നായി കളിച്ച ഋഷഭ് പന്തിനെ ന്യൂസിലൻഡ് പത്രങ്ങൾ അഭിനന്ദിച്ചു. ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടിന്നിംഗ്‌സിലും ഋഷഭ് പന്ത് അർദ്ധ സെഞ്ച്വറി നേടിയതായും റിപ്പോർട്ടുകള്‍ വന്നു. ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് പരമ്പര തോറ്റ ന്യൂസിലൻഡ് ടീം ഇന്ത്യയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പര 3-0ന് സ്വന്തമാക്കി. പരിക്കുമൂലം കെയ്ൻ വില്യംസൺ, മാറ്റ് ഹെൻറി, മിച്ചൽ സാന്‍റ്നർ തുടങ്ങിയ താരങ്ങൾ ഇല്ലാതിരുന്നിട്ടും കിവീസ് തിളങ്ങി.
ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 58.33 പോയന്‍റ് ശതമാനവുമായാണ് ഇന്ത്യ പിന്നിലായത്. അഞ്ച് ടെസ്റ്റുകളടങ്ങിയ ബോർഡർ-ഗാവസ്‌കർ പരമ്പരയില്‍ നാലെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മറ്റുടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ കഴിയുള്ളു.
Also Read:ടെസ്റ്റിലും ഐപിഎല്ലിലും തഴഞ്ഞു; ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം