ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ ബിസിസിഐ വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുക.
ഫെബ്രുവരി 19 മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. അതേസമയം മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് നിരക്ക് വിവരങ്ങള്‍ പുറത്തുവന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 1000 പാകിസ്ഥാൻ രൂപയാണ് നിശ്ചയിച്ചത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 310 രൂപയ്ക്ക് തുല്യമാണ്.
റാവൽപിണ്ടിയിൽ നടക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിനുള്ള ടിക്കറ്റിന് 2000 പാകിസ്ഥാൻ രൂപയും (ഏകദേശം 620 ഇന്ത്യൻ രൂപ) സെമിഫൈനലിനുള്ള ടിക്കറ്റ് നിരക്ക് 2500 പാകിസ്ഥാൻ രൂപയും (ഏകദേശം 776 ഇന്ത്യൻ രൂപ) ആണ് നിശ്ചയിച്ചത്. എല്ലാ മത്സരങ്ങൾക്കുമായി പിസിബി വിവിഐപി ടിക്കറ്റുകൾക്ക് 12000 പാകിസ്ഥാൻ രൂപ (ഏകദേശം 3726 ഇന്ത്യൻ രൂപ) ആണ് ഏര്‍പ്പെടുത്തുന്നത്. എന്നാൽ സെമി ഫൈനൽ റൗണ്ടിന് ഇത് 25000 (ഏകദേശം 7764 രൂപ) ആയിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനുള്ള പ്രീമിയർ സ്റ്റാൻഡ് ടിക്കറ്റിന്‍റെ വില കറാച്ചിയിൽ 3500 പാകിസ്ഥാൻ രൂപയും (ഏകദേശം 1086 ഇന്ത്യൻ രൂപ) ലാഹോറിൽ 5000 (ഏകദേശം 1550 ഇന്ത്യൻ രൂപ) റാവൽപിണ്ടിയിൽ 7000 (ഏകദേശം 2170 ഇന്ത്യൻ രൂപ) ആണ്. കൂടാതെ, വിഐപി സ്റ്റാൻഡ് ടിക്കറ്റുകളുടെ വില കറാച്ചിയിൽ 7000 രൂപയും ലാഹോറിൽ 7500 രൂപയും ബംഗ്ലാദേശ് മത്സരത്തിന് 12500 രൂപയുമാണ് പിസിബി നിശ്ചയിച്ചിരിക്കുന്നത്. ഒരേസമയം എത്ര ടിക്കറ്റുകൾ വാങ്ങാമെന്നും ടിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ മത്സരം ദുബായിലാണ് നടക്കുക. ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഗ്രൗണ്ട് വാടക ഉൾപ്പെടെ ഒരു നിശ്ചിത തുക എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് നൽകും.
എന്നാൽ ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ ടീം സെമിയിലും ഫൈനലിലും എത്തുകയാണെങ്കില്‍ മത്സരങ്ങള്‍ ദുബായിൽ നടക്കും. ചാമ്പ്യൻസ് ട്രോഫിയിൽ ആകെ 8 ടീമുകൾ പങ്കെടുക്കും. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് പങ്കെടുക്കുക.