ഹൈദരാബാദ്:കളിക്കാരുടെ കഴിവും ക്ഷമയും പരീക്ഷിക്കുന്ന ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. 5 ദിവസത്തെ മത്സരത്തിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യും. എന്നാല്‍ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് ശേഷം അടുത്ത മത്സരത്തില്‍ ലോക റെക്കോർഡ് സൃഷ്ടിച്ച ഒരു ബാറ്റര്‍ ഉണ്ടായിരുന്നു. ഇതുവരെ ഒരു ബാറ്റര്‍ക്കും തകർക്കാൻ കഴിയാത്ത റെക്കോഡിനുടമ.
പല താരങ്ങളും മോശം പ്രകടനത്തോടെ കരിയർ ആരംഭിച്ച ശേഷം ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിച്ചിച്ചുണ്ട്. ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ച് അത്തരത്തിലുള്ള ഒരു മികച്ച ക്രിക്കറ്റ് താരമാണ്. അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം അടുത്ത മത്സരത്തിൽ 456 റൺസ് നേടി ലോക റെക്കോർഡ് സ്ഥാപിച്ചു. ടെസ്റ്റിൽ ഒരു കളിക്കാരന്‍റെ ഏറ്റവും ഉയർന്ന റൺസാണിത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ കളിക്കുന്നതിന് മുമ്പ് ഗൂച്ച് എസെക്‌സിനായി കളിച്ചിരുന്നു. പിന്നീട് 1975ൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ അംഗമായ താരം ഓസ്‌ട്രേലിയയ്‌ക്കെതിരെ ബർമിംഗ്ഹാമിൽ തന്‍റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ആദ്യ ടെസ്റ്റിൽ ഗൂച്ചിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. രണ്ട് ഇന്നിങ്സുകളിലും പൂജ്യത്തിന് പുറത്തായതിന്‍റെ സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഏറ്റവും മോശം റെക്കോർഡ് കുറിച്ച ഗൂച്ച് പിന്നീട് ആരും പ്രതീക്ഷിക്കാത്ത പ്രകടനം നടത്തി ലോക റെക്കോർഡുകൾ സൃഷ്ടിച്ചു.