ന്യൂഡൽഹി: പ്രഥമ ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഖോ ഖോ ടീം. 78 - 40 എന്ന മികച്ച സ്‌കോറോടെയാണ് ഇന്ത്യന്‍ ടീം എതിരാളികളായ നേപ്പാളിനെ വീഴ്‌ത്തിയത്. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം.
ഇന്ത്യയുടെ ആക്രമണ നിരയാണ് ഫൈനലില്‍ മുന്നിട്ടു നിന്നത്. ഒന്നാം ടേണില്‍ ഇന്ത്യ 14 പോയിന്‍റുകളാണ് നേടിയത്. ക്യാപ്റ്റൻ പ്രിയങ്ക ഇംഗ്ലേയാണ് ടീമിനായി ഒന്നിലധികം ടച്ച് പോയിന്‍റുകൾ നേടി മികച്ച പ്രകടനം കാഴ്‌ചവെച്ചത്.
തുടര്‍ന്ന് മൻമതി ധാമി വൈഷ്‌ണവി പവാറിനെയും സംജ്ഞ ബി പ്രിയങ്ക ഇംഗ്ലേയേയും പുറത്താക്കി, പക്ഷേ ചൈത്ര ബി ഇന്ത്യയുടെ ആദ്യ ബാച്ച് ടേൺ 2 നെ ഡ്രീം റണ്ണിലേക്ക് എത്തിച്ചു. ടേൺ 2ന്‍റെ അവസാനത്തിൽ ഇന്ത്യക്ക് 24 പോയിന്‍റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടേൺ 3 ൽ ടീം ഇന്ത്യ വീണ്ടും ഫോമിലെത്തി. നേപ്പാൾ പ്രതിരോധത്തെ തകര്‍ത്ത് ഇന്ത്യ മുന്നേറി. നേപ്പാളിന് വേണ്ടി ദീപ ബി കെ മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയുടെ ഡ്രീം റണ്ണിന്‍റെ ഓർക്കസ്ട്രേറ്റർ ചൈത്ര ബി ആയിരുന്നു. നാലാം ടേണിൽ സ്‌കോർ 78 പോയിന്‍റിലേക്ക് ഉയര്‍ന്നു. അങ്ങനെ 2025 ലെ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടു.
മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ഇന്ത്യയുടെ അൻഷു കുമാരിക്ക് ലഭിച്ചു. ഏറ്റവും മികച്ച പ്രതിരോധ താരമായി നേപ്പാളിന്‍റെ മൻമതി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ മികച്ച കളിക്കാരിക്കുള്ള അവാർഡ് ഇന്ത്യയുടെ ചൈത്ര ബിക്കാണ്.
ഗ്രൂപ്പ് ഘട്ടങ്ങളിൽ ദക്ഷിണ കൊറിയ, ഇറാൻ ഇറാൻ, മലേഷ്യ ടീമുകള്‍ക്കെതിരെ ഇന്ത്യ മികച്ച വിജയമാണ് നേടിയത്. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെയും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ തറപറ്റിച്ചു.