ആന്‍റിഗ്വ:ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിന്‍റെ ആദ്യ പകുതിയിൽ ബംഗ്ലാദേശിനെതിരെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 196 റൺസ് നേടി. 27 പന്തിൽ അൻപത് റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ.
11 പന്തിൽ 23 റൺസ് എടുത്ത രോഹിത് ശർമയും 28 പന്തിൽ നിന്ന് 37 റൺസ് എടുത്ത വിരാട് കോലിയും 24 പന്തിൽ നിന്നും 36 റൺ അടുത്ത ഋഷഭ് പന്തും മികച്ച പ്രകടനം കാഴ്‌ച വച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്‌മുൽ ഹുസെയ്ൻ ഷന്‍റോ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.