മെൽബൺ (ഓസ്‌ട്രേലിയ): ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കണമെന്ന് വെറ്ററൻ ബാറ്റര്‍ സുനിൽ ഗവാസ്‌കർ. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുറച്ച് മത്സരങ്ങളിലെ വിശ്രമത്തിനും അപ്പുറം സിറാജ് നടത്തുന്നത് മോശം പ്രകടനമെന്ന് അയാളെ പറഞ്ഞ് മനസിലാക്കണം. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ നിങ്ങൾ ബൗൾ ചെയ്യുന്നില്ലെന്ന് സിറാജിനോട് പറയണം, പിന്നെ രണ്ട് മാറ്റങ്ങൾ വരുത്തണമെങ്കിൽ, ജസ്പ്രീത് ബുംറ സഹായിക്കാന്‍ പ്രസിദ് കൃഷ്ണയെയോ ഹർഷിത് റാണയെയോ ടീമിൽ ഉൾപ്പെടുത്താമെന്നും സൂപ്പര്‍ താരം വ്യക്തമാക്കി.
2021ലെ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ച സിറാജിന് ഇപ്പോൾ നടക്കുന്ന പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. 7 ഇന്നിങ്സസുകളിൽ നിന്ന് 13 വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. കൂടാതെ നാലാമത്തെ ടെസ്റ്റില്‍ ഒരു ഓവറിന് ഏറ്റവും കൂടുതൽ റൺസ് നൽകുന്ന പട്ടികയിലും സിറാജ് ഒന്നാമതെത്തി. 23 ഓവർ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. കൂടാതെ 122 റൺസ് വിട്ടുകൊടുത്തു. 4.07 ആണ് ബൗളിങ് എക്കണോമി.
അതേസമയം നാലാം ടെസ്റ്റിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിൽ 164 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയ 474 റൺസിൽ എല്ലാവരും പുറത്തായിരുന്നു.
ഇന്ത്യയ്‌ക്കായി യശസ്വി ജയ്സ്വാൾ 82 റൺസും വിരാട് കോലി 36 റൺസുമെടുത്തു. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 310 റൺസ് കൂടി വേണം.
Also Read:കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ; ജമ്മു കശ്‌മീരിനെ ഒരു ഗോളിന് വീഴ്‌ത്തി - KERALA ENTERS SANTOSH TROPHY SEMI