വെല്ലിങ്‌ടണ്‍: ന്യൂസിലാൻഡിനെതിരായ ശ്രീലങ്കയുടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. വെല്ലിങ്‌ടണിലെ ബേസിൻ റിസർവിലാണ് ആദ്യ മത്സരം. അടുത്തിടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ കിവീസ് ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മൂന്നാം ടി20യിൽ വിജയിച്ച ശ്രീലങ്ക ഏകദിന പരമ്പര വിജയത്തോടെ ആരംഭിക്കാനാണ് നോക്കുന്നത്. മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ ശ്രീലങ്ക 7 റൺസിനാണ് തോല്‍പ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇരുടീമുകളും തമ്മില്‍ ഏകദിന ക്രിക്കറ്റിൽ ഇതുവരെ ആകെ 105 മത്സരങ്ങൾ കളിച്ചത്. ഇതിൽ 52 മത്സരങ്ങളിൽ ന്യൂസിലൻഡ് വിജയിച്ചപ്പോൾ ശ്രീലങ്ക 43 തവണ ജയിച്ചു. 9 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും തമ്മിലുള്ള മത്സരം എന്നും ആവേശകരമായിരുന്നു. അവസാനമായി 2015 ഡിസംബറിലായിരുന്നു ശ്രീലങ്കന്‍ ടീം ന്യൂസിലന്‍ഡില്‍ ഒരു ഏകദിന മത്സരം ജയിച്ചത്. 10 വർഷത്തിന് ശേഷം ലങ്കൻ ടീം ഏകദിന മത്സരത്തിൽ വിജയിക്കാൻ വീണ്ടും ഇറങ്ങുകയാണ്.
ആദ്യ ഏകദിനം എപ്പോൾ, എവിടെ നടക്കും?
മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജനുവരി 05 (ഞായർ) വെല്ലിങ്‌ടണിലെ ബേസിൻ റിസർവിൽ പുലർച്ചെ 03:30 AM IST ന് നടക്കും. ടോസ് 03:00 AM ന് നടക്കും.