മുംബൈ:ഇന്ത്യന്‍ ടീമിലേക്ക് ഏറെ വൈകിയാണ് സര്‍ഫറാസ് ഖാന് (Sarfaraz Khan) വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ റണ്‍സ് അടിച്ചിട്ടും നേരത്തെ സര്‍ഫറാസിനെ നിരന്തരം തഴയുന്ന സമീപനമായിരുന്നു സെലക്‌ടര്‍മാര്‍ സ്വീകരിച്ചത്. ഇതില്‍ പലകോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സെലക്‌ടര്‍മാര്‍ തങ്ങളുടെ പതിവ് ആവര്‍ത്തിച്ചു.
ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ (India vs England 3rd Test) ഇന്ത്യയ്‌ക്കായി അരങ്ങേറാന്‍ 26-കാരനായ സര്‍ഫറാസിന് കഴിഞ്ഞു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 66 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 62 റണ്‍സായിരുന്നു താരം നേടിയത്.
രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായാണ് സര്‍ഫറാസിന് തിരികെ മടങ്ങേണ്ടി വന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം അപരാജിതനായി നിന്നു. 72 പന്തുകളില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 68 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ഇപ്പോഴിതാ സര്‍ഫറാസിന്‍റെ മികവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകൻ സൗരവ് ഗാംഗുലി (Sourav Ganguly). സര്‍ഫറാസ് വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് മാതൃകയാണെന്നാണ് ഗാംഗുലി പറയുന്നത്. വിദേശത്ത് റണ്‍സ് നേടുകയാണ് ഇനി താരം ചെയ്യേണ്ടതെന്നും ബിസിസിഐയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന ഗാംഗുലി പറഞ്ഞു.