കേരളം

kerala

ETV Bharat / sports

വീണ്ടും പരിക്ക് ?, ശ്രേയസ് അയ്യറിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് സൂചന - IPL 2024

മുംബൈയ്‌ക്കായി രഞ്ജി ട്രോഫി ഫൈനല്‍ മത്സരം കളിക്കുന്ന താരത്തെ പുറം വേദന അലട്ടുന്നതായി സൂചന

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Mar 14, 2024, 12:06 PM IST

മുംബൈ :ഐപിഎല്‍ (IPL 2024) പോരാട്ടങ്ങള്‍ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) ആശങ്ക. പരിക്കേറ്റ നായകൻ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) സീസണില്‍ ആദ്യ ഘട്ടത്തിലെ ചില മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രഞ്ജി ട്രോഫി (Ranji Trophy) ഫൈനലില്‍ മുംബൈയ്‌ക്കായി (Mumbai) വിദര്‍ഭയ്‌ക്കെതിരെ (Vidharbha) കളിക്കുന്ന താരത്തെ പുറം വേദന അലട്ടുന്നതായാണ് സൂചന.

വാങ്കഡെ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് അയ്യര്‍ മുംബൈയ്‌ക്കായി 95 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്സിനിടെ ചൊവ്വാഴ്‌ച പുറം വേദനയെ തുടര്‍ന്ന് ഒന്നിലധികം പ്രാവശ്യമാണ് താരം ചികിത്സ തേടിയത്. തുടര്‍ന്ന്, മത്സരത്തിന്‍റെ അടുത്ത ദിനം ശ്രേയസ് കളിക്കാൻ ഇറങ്ങിയിരുന്നില്ല.

പുറം വേദനയെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്‌ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താരം ശസ്‌ത്രക്രിയക്കും വിധേയനായി. തുടര്‍ന്നായിരുന്നു കളിക്കളത്തിലേക്ക് അയ്യരുടെ തിരിച്ചുവരവ്.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇതേ പരിക്കിനെ തുടര്‍ന്നായിരുന്നു താരത്തിന്‍റെ പിന്മാറ്റം. തുടര്‍ന്നായിരുന്നു താരം രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായി മുംബൈ ടീമിനൊപ്പം ചേര്‍ന്നത്. നട്ടെല്ലിന് മുന്‍പുണ്ടായിരുന്ന അതേ പരിക്കാണ് താരത്തെ വീണ്ടും അലട്ടുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മാര്‍ച്ച് 22നാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം ദിനം ഈഡൻ ഗാര്‍ഡൻസില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

Also Read :യുവനിര നായകന്‍റെ വിശ്വാസം കാക്കുമോ ? ; രണ്ടും കല്‍പ്പിച്ച് ഐപിഎല്‍ അങ്കത്തിനൊരുങ്ങി പഞ്ചാബ് കിങ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് (KKR Squad For IPL 2024): ശ്രേയസ് അയ്യര്‍, റിങ്കു സിങ്, നിതീഷ് റാണ, റഹ്മാനുള്ള ഗുര്‍ബാസ്, ഷെര്‍ഫെയ്‌ൻ റൂതര്‍ഫോര്‍ഡ്, ഫില്‍ സാള്‍ട്ട്, കെഎസ് ഭരത്, മനീഷ് പാണ്ഡെ, അംഗ്കൃഷ് രഘുവൻഷി, അനുകുല്‍ റോയ്, രമൻദീപ് സിങ്, ആന്ദ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, സുയഷ് ശര്‍മ, മുജീബ് ഉര്‍ റഹ്മാൻ, ദുഷ്‌മന്ത ചമീര, സക്കിബ് ഹുസ്സൈൻ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്‌ൻ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, മിച്ചല്‍ സ്റ്റാര്‍ക്ക്, ചേതൻ സക്കറിയ.

ABOUT THE AUTHOR

...view details