ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി രംഗത്ത്. ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണെന്ന തരൂര്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലാണ് എംപിയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'വിജയ് ഹസാരെ ട്രോഫിക്കുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാന്‍ കഴിയാത്തതിനുള്ള ഖേദം സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മുൻകൂട്ടി അറിയിച്ചിരുന്നു. പക്ഷേ സഞ്ജുവിനെ അവർ ടീമിൽ നിന്നുമൊഴിവാക്കി. ഇതേതുടര്‍ന്ന് ഇന്ത്യൻ ടീമിൽ സഞ്ജുവിനെ പുറത്തായി.
വിജയ് ഹസാരെയിലെ ഉയർന്ന സ്കോറായ 212 റൺസ് നേടുകയും ഇന്ത്യക്കായി ഏകദിനത്തിൽ 56.66 ശരാശരിയിൽ റൺസെടുക്കുകയും ചെയ്ത സഞ്ജുവിന്‍റെ കരിയർ ക്രിക്കറ്റ് അധികാരികളുടെ ഈഗോയാൽ നശിക്കുകയാണ്. (ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിലെ സെഞ്ച്വറി ഉൾപ്പെടെ). സഞ്ജുവിനെ പുറത്താക്കിയതിലൂടെ വിജയ് ഹസാരെയിൽ കേരളം ക്വാർട്ടർ പോലും കടക്കാതെ പുറത്താകുന്നതും അധികാരികൾ ഉറപ്പിച്ചു- ശശി തരൂര്‍ എഴുതി.
വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍ രാഹുലും റിഷഭ് പന്തുമായിരുന്നു ടീമിലിടം നേടിയത്. ഈ മാസം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് കയറി പറ്റാന്‍ കഴിഞ്ഞില്ല.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മന്‍ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
Also Read:സഞ്ജു സാംസണെ തഴഞ്ഞതിന്‍റെ കാരണം ഇതാണോ..! രോക്ഷവുമായി ആരാധകര്‍ - SANJU SAMSON