സന്തോഷ് ട്രോഫിയിൽ തകര്‍പ്പന്‍ പ്രകടനം തുടരുന്ന കേരളം ഇന്ന് ഡല്‍ഹിയെ നേരിടും. അപരാജിത കുതിപ്പുമായി മുന്നിട്ടുനില്‍ക്കുന്ന കേരളം ക്വാർട്ടർ ഫൈനലുറപ്പിച്ചതിനാൽ ഇന്നത്തെ പോരാട്ടത്തില്‍ സമ്മർദമില്ലാതെ കളത്തിലിറങ്ങാനാകും. രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്ന് മത്സരത്തിൽനിന്ന് ഒൻപത് പോയിന്‍റുമായി കേരളമാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഡൽഹി മൂന്ന് മത്സരത്തിൽനിന്ന് ആറു പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.ഫൈനല്‍ റൗണ്ട് പോരാട്ടത്തിലെ ആദ്യ കളിയില്‍ ഗോവക്കെതിരേ 4-3ന്‍റെ ജയം നേടിയ കേരളം രണ്ടാം മത്സരത്തിൽ മേഘാലയയെയാണ് തകര്‍ത്തത്.
മൂന്നാം മത്സരത്തിൽ ഒഡിഷയെ തോൽപ്പിച്ചതോടെയായിരുന്നു കേരളത്തിന്‍റെ ക്വാർട്ടർ പ്രവേശനം ഉറപ്പായത്. ഗ്രൂപ്പില്‍ ഒന്നാമതായി ക്വാര്‍ട്ടറില്‍ കയറാന്‍ ഇരുടീമുകള്‍ക്കും ലക്ഷ്യമുള്ളതിനാല്‍ ഇന്നത്തെ പോരാട്ടം കനക്കും.
ഇന്ന് ഡൽഹിയുടെ താരങ്ങളെയും ടീം ഘടനെയേയും അനുസരിച്ചായിരിക്കും ആദ്യ ഇലവൻ പ്രഖ്യാപിക്കുകയെന്ന് പരിശീലകൻ ബിബി തോമസ് പറഞ്ഞു. നിലവിൽ സംഘത്തിലെ ആർക്കും പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെതന്നെ കളത്തിലിറക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉച്ചക്ക് 2.30ന് നടക്കുന്ന മത്സരത്തിൽ ഗോവയും മേഘാലയയും തമ്മില്‍ ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തുള്ള മേഘാലയയും നാലാം സ്ഥാനത്തുള്ള ഗോവയും ഇനിയുള്ള മത്സരങ്ങളിൽ ജയിച്ച് ക്വാർട്ടറില്‍ പ്രവേശിക്കാനാണ് ഇറങ്ങുന്നത്.ഇന്നലെ നടന്ന മറ്റു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് രാജസ്ഥാനെ സർവീസസ് തോൽപ്പിച്ചു.
ഒൻപത് പോയിന്‍റുമായി സർവീസസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ജമ്മു കശ്‌മിർ തെലങ്കാനയെ തകര്‍ത്തു. നാലു പോയിന്‍റുമായി കശ്‌മിർ പട്ടികയിൽ നാലാം സ്ഥാനത്താണ്.
- Also Read:അത്‌ലറ്റിക്കോയുടെ 'ഡെത്ത് പഞ്ച്'; ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടം - BARCELONA VS ATLETICO MADRID RESULT
- Also Read:വിഖ്യാത മെക്‌സിക്കൻ ഗുസ്‌തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു - WWE REY MYSTERIO DIES