ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനാണ് വൈഭവ് സൂര്യവൻഷി. നിലവില്‍ വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറും മധ്യപ്രദേശും തമ്മിലുള്ള ഗ്രൂപ്പ് ഇ മത്സരത്തില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം വൈഭവിനെ രാജസ്ഥാനിലെത്തിച്ചതിന്‍റെ പിന്നിലുള്ള കാരണം തുറന്നുപറയുകയാണ് ടീം ക്യാപ്‌റ്റനും മലയാളിയുമായ സഞ്ജു സാംസൺ. എ ബി ഡിവില്ലിയേഴ്സിന്‍റെ യുട്യൂബ് ചാനലിലായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം.
'വൈഭവിന്‍റെ ബാറ്റിങ് രാജസ്ഥാൻ മാനേജ്മെന്‍റിലെ എല്ലാവരും കണ്ടിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയിൽ നടന്ന ഒരു അണ്ടർ 19 മത്സരത്തിൽ താരം 60-70 പന്തുകളിൽ സെഞ്ച്വറി നേടി. കളിയില്‍ വൈഭവിന്‍റെ ഷോട്ടുകൾ ഏറെ മികച്ചതായിരുന്നു. അത്തരത്തിലുള്ള താരങ്ങളെയാണ് രാജസ്ഥാൻ റോയൽസിന് ആവശ്യമെന്നാണ് സഞ്ജു പറയുന്നത്.
13 വയസും 269 ദിവസവും പ്രായമുള്ളപ്പോൾ ആദ്യമായി ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് വൈഭവ്. 1999/2000 സീസണിൽ വിദർഭയ്ക്കുവേണ്ടി 14 വർഷവും 51 ദിവസവും പ്രായത്തില്‍ അരങ്ങേറിയ അലി അക്ബറിന്‍റെ മുൻ റെക്കോർഡാണ് താരം തകർത്തത്. രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് സൂര്യവൻഷി.
വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് (ആർആർ) സ്വന്തമാക്കിയത്. അണ്ടർ 19 ഏഷ്യാ കപ്പിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 44 ശരാശരിയിലും 145.45 സ്‌ട്രൈക്ക് റേറ്റിലും 176 റൺസ് നേടിയ താരം മികച്ച പ്രകടനം കാഴ്ചവച്ചു.
Also Read:കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് കഠിനപരീക്ഷ; നിര്‍ണായക മത്സരത്തില്‍ മുഹമ്മദൻസിനെ നേരിടും - KERALA BLASTERS