ഐസിസി ടി20 റാങ്കിങ്ങില്‍ സഞ്ജു സാംസണ് താഴേക്ക് വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സഞ്ജുവിന് ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 12 സ്ഥാനമാണ് നഷ്ടമായത്. കഴിഞ്ഞയാഴ്ച 17-ാം സ്ഥാനത്തുണ്ടായിരുന്ന താരം ഐസിസി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റാങ്കിങ്ങില്‍ 29-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 34 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വരുൺ ചക്രവർത്തിക്ക് മുന്നേറ്റം
അതേസമയം ടി20 ബൗളിങ് റാങ്കിങ്ങിൽ വരുൺ ചക്രവർത്തി മുന്നേറ്റം നടത്തി. 25 സ്ഥാനം മുന്നേറി താരം അഞ്ചാം റാങ്കിലെത്തി. രാജ്കോട്ടിൽ 5 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. 718 റേറ്റിങ് പോയിന്റുമായി ലോകത്തിലെ ഒന്നാം നമ്പർ ബൗളറാണ് റാഷിദ്. ടോപ് 10 ബൗളർമാരിൽ ഇന്ത്യയുടെ പേസർ അർഷ്ദീപ് സിംഗ് 664 റേറ്റിങ് പോയിന്റുമായി 9-ാം സ്ഥാനത്തും രവി ബിഷ്ണോയ് 659 റേറ്റിങ് പോയിന്റുമായി 10-ാമതും അക്ഷര്‍ പട്ടേൽ 11-ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
തിലക് വർമയും സ്ഥാനം മെച്ചപ്പെടുത്തി