ഡര്‍ബൻ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ സഞ്ജുവിന്‍റെ പ്രകടനത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ എയ്‌ഡന്‍ മാർക്രം. സഞ്ജു ഇങ്ങനെ കളിക്കുമ്പോൾ തടയുക പ്രയാസമാണെന്ന് മാർക്രം പറഞ്ഞു.
' സഞ്ജു അവിശ്വസനീയമാംവിധം നന്നായി കളിച്ചു. ഞങ്ങളുടെ ബൗളർമാരെ സമ്മർദത്തിലാക്കി, അവനെ നേരിടാൻ പ്രത്യേക പദ്ധതികൾ ആവശ്യമാണ്. വരും മത്സരങ്ങളിൽ അതിന് തയ്യാറാകും, സഞ്ജു ഇങ്ങനെ സ്‌ട്രൈക്ക് ചെയ്താൽ അത് തടയാൻ വളരെ ബുദ്ധിമുട്ടാണെന്ന് മാർക്രം പറഞ്ഞു. അതേസമയം താരത്തിന്‍റെ പ്രകടനത്തില്‍ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും രംഗത്തെത്തി.
'90 കടന്നാലും സെഞ്ചറിക്കായി ശ്രമിക്കാതെ ബൗണ്ടറികള്‍ അടിക്കാനാണ് അവൻ ശ്രമിച്ചത്. ടീമിന് വേണ്ടിയാണ് കളിച്ചത്. ഇതാണ് സഞ്ജുവിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
50 പന്തിൽ 107 റൺസെടുത്ത സാംസൺ ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ഫൈനൽ പ്രതികാര പദ്ധതി തകർക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയപ്പോള്‍ മത്സരത്തിലെ നിർണായക ഘടകമായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയും കൂടിയാണ് ഇന്നലെ പിറന്നത്. 47 പന്തിൽ സാംസൺ ഏഴ് ഫോറുകളും 10 സിക്‌സറുകളും നേടി. ടി20യിൽ തുടർച്ചയായി സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായും സഞ്ജു മാറി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീസിന് 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യ 61 റണ്‍സിന്‍റെ ജയം നേടി നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
Read More :സെഞ്ച്വറിയടിച്ച് സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം