ന്യൂഡൽഹി: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ശ്രീലങ്കന്‍ ബൗളറായി മഹേഷ് തീക്ഷണ. സെഡൺ പാർക്കിൽ ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് തീക്ഷണയുടെ നേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കളിയുടെ 35-ാം ഓവറിൽ, 15 പന്തിൽ 20 റൺസെടുത്ത കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്‌നറെയും നഥാൻ സ്‌മിത്തിനെയുമാണ് താരം ആദ്യം പുറത്താക്കിയത്. പിന്നാലെ. 37-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ മാറ്റ് ഹെൻറിയെ ഔട്ടാക്കി തീക്ഷണ തന്‍റെ ഹാട്രിക് തികച്ചു.
#MaheeshTheekshana's hat-trick restricts the #Blackcaps to 255/9. 💥#DidYouKnow: He is the 7️⃣th player from 🇱🇰 to take an #ODI hat-trick! 👏#SonySportsNetwork #NZvSL pic.twitter.com/TiWTn2BdIW
— Sony Sports Network (@SonySportsNetwk) January 8, 2025
2018 ൽ ബംഗ്ലാദേശിനെതിരെ ദുഷ്‌മന്ത മധുശങ്ക ഹാട്രിക് നേടിയതിന് ശേഷം ആറ് വർഷത്തിനിടെ ഒരു ശ്രീലങ്കൻ ബൗളറുടെ ആദ്യ ഏകദിന ഹാട്രിക്കാണ് കിവീസിനെതിരേ നടന്നത്. കൂടാതെ 2025 ൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി മഹേഷ് തീക്ഷണ.
ഇതോടെ ചാമിന്ദ വാസ്, ലസിത് മലിംഗ, ദിൽഷൻ മധുശങ്ക, നഥാൻ സ്മിത്ത് തുടങ്ങിയ ശ്രീലങ്കൻ ബൗളർമാരുടെ കൂട്ടത്തിൽ തീക്ഷണയുടെ ഹാട്രിക്ക് നേട്ടവും ഉൾപ്പെട്ടു. 8 ഓവറിൽ 44 റൺസ് വഴങ്ങി 4 വിക്കറ്റോടെ മികച്ച പ്രകടനം മഹേഷ് പുറത്തെടുത്തെങ്കിലും ശ്രീലങ്കക്ക് ജയിക്കാനായില്ല.
മഴയെ തുടര്‍ന്ന് ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനം 37 ഓവർ വീതമാണ് നടന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്‌ടപ്പെടുത്തി 255 റണ്‍സാണെടുത്തത്. 63 പന്തിൽ 79 റൺസ് നേടിയ രച്ചിൻ രവീന്ദ്ര ഏകദിന കരിയറിലെ നാലാമത്തെ അർധസെഞ്ചുറി നേടി.
Maheesh Theekshana Hat-Trick Against New Zealand IN 2nd ODI #maheeshtheekshana #srilanka pic.twitter.com/ytKenCEoUN
— NEERAJ HK (@HkNeeraj) January 8, 2025
52 പന്തിൽ മാർക്ക് ചാപ്‌മാന്‍ 62 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ 142 റണ്‍സില്‍ ശ്രീലങ്ക പുറത്തായി. കമിന്ദു മെന്‍ഡീസ് മാത്രമാണ് ലങ്കയ്ക്കായി പൊരുതിയത്. 66 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 കിവീസ് മുന്നിലെത്തി.
Also Read: ലിവർപൂൾ ഫുട്ബോൾ ക്ലബ് വാങ്ങാൻ ഇലോൺ മസ്‌കിന് താല്‍പര്യമുണ്ടെന്ന് പിതാവ് - ELON MUSK LIVERPOOL BUY