കേരളം

kerala

ETV Bharat / sports

സാനിയ- ഷമി വിവാഹം; സത്യമിതാണ്, പ്രതികരിച്ച് ടെന്നീസ് താരത്തിന്‍റെ പിതാവ് - SANIA MIRZA WEDDING RUMOURS - SANIA MIRZA WEDDING RUMOURS

സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി, ടെന്നീസ് താരത്തിന്‍റെ പിതാവ് പിതാവ് ഇമ്രാൻ രംഗത്ത്.

MOHAMMED SHEMI  RUMOURS ABOUT MOHAMMED SHEMI  INDIAN CRICKET TEAM  TENNIS
Sania Mirza and Muhammed Shemi (ETV Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 11:46 AM IST

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിർസയും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഷൊയ്‌ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരങ്ങളും തുടങ്ങിയത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് സാനിയയുടെ പിതാവായ ഇമ്രാൻ രംഗത്ത് എത്തിയിരിക്കുകയാണ്.

'രാജ്യത്തെ പ്രശസ്‌തരായ രണ്ട് കായിക താരങ്ങളെക്കുറിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇതു തീര്‍ത്തും അസംബന്ധമാണ്. സാനിയ ഷമിയെ കണ്ടിട്ട് പോലുമില്ല'- ഇമ്രാൻ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം ഈ വർഷം ആദ്യമാണ് സാനിയയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചിതരാകുന്നത്.

ഷമിയും ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞിരുന്നു. ഈ അവസരത്തിലാണ് താരങ്ങളെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയാണ് ഹീറോയാണ് ഷമി. ടീം ഫൈനലിലേക്ക് എത്തുന്നതില്‍ ഷമിയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ലോകകപ്പിനിടെയേറ്റ പരിക്കില്‍ നിന്നും നിലവില്‍ തിരിച്ചുവരവിലാണ് ഷമി.

ടെന്നീസ് ലോകത്ത് ഇന്ത്യയ്‌ക്ക് അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങള്‍ കൊയ്‌ത താരമാണ് സാനിയ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ താരം 20 വര്‍ഷം നീണ്ട തന്‍റെ ഐതിസാഹിക കരിയറിന് വിരാമിട്ടിരുന്നു.

പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ച സാനിയ, 2024ലെ ഫ്രഞ്ച് ഓപ്പണിൻ്റെ പണ്ഡിറ്റായി ജോലി ചെയ്യുകയാണ്.

ALSO READ:തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

ABOUT THE AUTHOR

...view details