കേരളം

kerala

ETV Bharat / sports

സച്ചിന്‍ കശ്‌മീരില്‍; പുൽവാമയിലെ ബാറ്റ് ഫാക്‌ടറിയില്‍ അപ്രതീക്ഷിത സന്ദർശനം - Jammu and Kashmir

പുൽവാമയിലെ ബാറ്റ് നിർമ്മാണകേന്ദ്രത്തിൽ സച്ചിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം. സച്ചിൻ എത്തിയത് എംജെ സ്പോർട്‌സില്‍, തൊഴിലാളികൾക്ക് പ്രശംസ.

Sachin Visits Kashmit Bat Factory  Sachin Tendulkar  Jammu and Kashmir  Sachin Kashmir Visit
Sachin Visits Kashmit Bat Factory

By ETV Bharat Kerala Team

Published : Feb 17, 2024, 4:28 PM IST

Updated : Feb 17, 2024, 6:22 PM IST

സച്ചിൻ ടെണ്ടുൽക്കർ കശ്‌മീരിലെ ബാറ്റ് നിർമ്മാണകേന്ദ്രത്തിൽ

ശ്രീനഗർ: കശ്‌മീർ സന്ദർശനത്തിനിടെ പുൽവാമയിലെ ബാറ്റ് നിർമ്മാണകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പുൽവാമയിലെ ചാർസൂവിലുള്ള എംജെ സ്പോർട്‌സ് എന്ന ബാറ്റ് നിര്‍മാണ കേന്ദ്രമാണ് സച്ചിന്‍ കുടുംബസമേതം സന്ദര്‍ശിച്ചത്. ഉയർന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കുന്നതിന് പേരുകേട്ട കേന്ദ്രമാണ് എംജെ സ്പോർട്‌സ് (Sachin Tendulkar Visits Bat Manufacturing Factory At Pulwama, Kashmir).

അവിടെയെത്തിയ സച്ചിൻ ബാറ്റ് നിർമ്മാണ പ്രക്രിയ സാകൂതം വീക്ഷിക്കുകയും നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്‌തു. തൊഴിലാളികളെ പ്രശംസിച്ച സച്ചിൻ കളിക്കാർ മികച്ച ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റി വാചാലനായി. ബാറ്റുകൾ കളിക്കാരുടെ പ്രകടനത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും സച്ചിന്‍ സംസാരിച്ചു.

എംജെ സ്‌പോർട്‌സ് ഉടമയുടെ വീട് സന്ദർശിച്ച് അവിടെനിന്ന് കശ്‌മീരി ചായയും കുടിച്ചശേഷമാണ് സച്ചിൻ മടങ്ങിയത്. ഭാര്യ അഞ്ജലി ടെണ്ടുൽക്കറും മകൾ സാറ ടെണ്ടുൽക്കറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Last Updated : Feb 17, 2024, 6:22 PM IST

ABOUT THE AUTHOR

...view details