ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍. ഇപ്പോള്‍ താരത്തിന്‍റെ ബൗളിങ് ആക്ഷന്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഹീര്‍ ഖാന്‍റെ ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വീഡിയോയില്‍ സ്‌കൂൾ യൂണിഫോം പോലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നത്.
എന്നാല്‍ സഹീറിനെ ടാഗ് ചെയ്‌ത് എക്‌സിലാണ് സച്ചിന്‍ വീഡിയോ പോസ്റ്റ് ചെയ്‌തത്. 'സുഗമവും ആയാസരഹിതവുമായ ബൗളിങ്. കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബൗളിങ് ആക്ഷന്‍ താങ്കളുടെ ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്കും അങ്ങനെ തോന്നുന്നുണ്ടോ സഹീര്‍?', സച്ചിന്‍ എക്‌സില്‍ എഴുതി.പിന്നാലെ വീഡിയോയ്‌ക്ക് മറുപടിയുമായി സഹീര്‍ ഖാനും എത്തി 'താങ്കളല്ലേ ഇത്തരമൊരു സമാനത കാണിച്ച് തന്നത്.
എനിക്ക് എങ്ങനെ അതിനോട് യോജിക്കാതിരിക്കാന്‍ കഴിയും? ആ പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ സുഗമവും ആകര്‍ഷകവുമാണ്. അവര്‍ നല്ല ഭാവിയുള്ള താരമാണ്, അത് തെളിയിച്ചുകഴിഞ്ഞു,' സഹീര്‍ എക്‌സില്‍ കുറിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശിനിയായ സുശീല മീണ എന്ന പെൺകുട്ടിയുടെ വീഡിയോയാണ് സൂപ്പര്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
അതേസമയം ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ഉപദേശകനാണ് സഹീര്‍. 2016-17 സീസണുകളിൽ ഡൽഹിയെ നയിച്ച താരം എംഐ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ഡെയർഡെവിൾസ് എന്നീ മൂന്ന് ഫ്രാഞ്ചൈസികളുടെ ഭാഗമായി. 100 ഐപിഎൽ മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 10 സീസണുകളിലായി 102 വിക്കറ്റുകൾ നേടി. 2017 സീസണിൽ, 100 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ 10-ാമത്തെ ബൗളറായി.
Also Read:പിഎഫ് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പക്കെതിരേ അറസ്റ്റ് വാറണ്ട് - ROBIN UTHAPPA