കേരളം

kerala

ETV Bharat / sports

മുംബൈ തെരുവില്‍ സൂപ്പര്‍ കാറുമായി രോഹിത് ശര്‍മ; ആരാധികയെ ഞെട്ടിച്ചു - ROHIT SHARMA

ആരാധികയ്‌ക്കായി റോഡില്‍ കാര്‍ നിര്‍ത്തി രോഹിത് ശര്‍മ. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു.

Etv Bharat
രോഹിത് ശര്‍മ (Getty images)

By ETV Bharat Sports Team

Published : Oct 9, 2024, 5:55 PM IST

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇടവേളയെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരെ ഉടൻ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം. അതിനിടെ മുംബൈയിലെ റോഡുകളിൽ തന്‍റെ സൂപ്പര്‍ കാറുമായി പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എന്നാൽ യാത്രയ്‌ക്കിടെ കണ്ട തന്‍റെ ആരാധികയ്‌ക്കായി രോഹിത് റോഡില്‍ കാര്‍ നിര്‍ത്തി. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു. എന്നാല്‍ ആരാധികയുടെ പിറന്നാൾ ദിനമാണെന്ന് സമീപത്തുള്ളവർ പറഞ്ഞപ്പോൾ രോഹിത് കൈകൊടുത്ത് ജന്മദിനാശംസകൾ നേർന്നു. ഇതോടെ പെൺകുട്ടിയുടെ സന്തോഷം ഇരട്ടിച്ചു.

അതേസമയം ബംഗ്ലാദേശിനെതിരെ ടി20 പരമ്പര കളിക്കുകയാണ് ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് ന്യൂഡൽഹിയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങും. അവസാന മത്സരം ഒക്ടോബർ 12ന് ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തില്‍ നടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒക്ടോബറിൽ ന്യൂസിലൻഡ് ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള കിവീസ് ടീമിനെ ന്യൂസിലൻഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടോം ലാതം നയിക്കുന്ന കിവീസാണ് ഇന്ത്യയെ നേരിടുക. കൂടാതെ ഇന്ത്യൻ ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. പരമ്പര 16ന് ആരംഭിക്കും.

ന്യൂസിലൻഡ് സ്ക്വാഡ്:ടോം ലാതം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രാസ്വെൽ, മാർക്ക് ചാപ്‌മാൻ, ഡാവൺ കോൺവേ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, അജാസ് പട്ടേൽ, രച്ചിൻ രവീന്ദ്ര, മിച്ചൽ സാന്‍റർ, ബീൻ സിയേഴ്‌സ്, ഐഷ് സോധി, ടിം സൗത്തി, കെയ്ൻ വില്യംസൺ, വിൽ യങ്.

Also Read:ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും മൈതാനത്തേക്ക്; ഇന്ത്യയെ നയിക്കാന്‍ സച്ചിൻ ടെണ്ടുൽക്കര്‍

ABOUT THE AUTHOR

...view details