സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണ - മാത്യു എബ്ഡൻ സഖ്യം.ഇന്ന് നടന്ന കലാശക്കളിയിൽ ഇറ്റാലിയൻ ജോഡി സിമോണ്‍ ബോലെല്ലി - ആന്‍ഡ്രിയ വവാസോരി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബൊപ്പണ്ണ എബ്‌ഡൻ ജോഡിയുടെ വിജയം. സ്കോർ: 7-6, 7-5.
'ചാമ്പ്യനായി' രോഹൻ ബൊപ്പണ്ണ, ഓസ്ട്രേലിയൻ ഓപ്പണിൽ 43കാരന് 'കന്നി കിരീടം' - Rohan Bopanna Australian Open
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസ് കിരീടം നേടി രോഹൻ ബൊപ്പണ്ണ മാത്യു എബ്ഡൻ സഖ്യം.

Published : Jan 27, 2024, 8:29 PM IST
കരിയറിൽ ബൊപ്പണ്ണയുടെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടമാണിത്(Rohan Bopanna and Matthew ebden Wins Australian Open 2024 Mens Doubles Final). കൂടാതെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം കിരീടവും. നേരത്തെ, ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് താരം നേടിയിട്ടുള്ളത്.
ഇന്ന് നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരു ടീമും കാഴ്ചവച്ചത്. ടൈ ബ്രേക്കറിലാണ് ആദ്യ സെറ്റ് ബൊപ്പണ്ണ എബ്ഡൻ ജോഡി സ്വന്തമാക്കിയത്. ആദ്യ സെറ്റ് പോലെ തുടങ്ങിയെങ്കിലും അവസാനഘട്ടത്തിൽ ഇറ്റാലിയൻ ജോഡിയ്ക്ക് പിഴച്ചതോടെ രണ്ടാം സെറ്റും നേടി ബൊപ്പണ്ണയും എബ്ഡനും ജയം ആഘോഷിക്കുകയായിരുന്നു.