റാവൽപിണ്ടി (പാകിസ്ഥാൻ): ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനത്തിൽ പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്വാൻ പുറത്താകാതെ 171 റൺസിന്‍റെ ഉജ്ജ്വല ഇന്നിംഗ്‌സ് കളിച്ചു. പാക്കിസ്ഥാൻ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 448 എന്ന കൂറ്റൻ സ്‌കോർ നേടിയതിന് ശേഷം ക്യാപ്റ്റൻ ഷാൻ മസൂദ് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.
16-3 എന്ന മോശം സ്‌കോറിൽ നിന്ന് പാകിസ്ഥാനെ പിടിച്ചുകെട്ടിയത് റിസ്‌വാന്‍റെ സെഞ്ച്വറിയായിരുന്നു. സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും തമ്മിലുള്ള കൂട്ടുക്കെട്ടാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 141 റൺസിന്‍റെ മിന്നുന്ന ഇന്നിംഗ്‌സ് കളിച്ചാണ് സൗദ് പുറത്തായത്. ശേഷം സൽമാൻ അലി ആഗ 19 റൺസുമായി പുറത്തായി. മുഹമ്മദ് റിസ്വാൻ 171 റൺസോടെയും ഷഹീൻ ഷാ അഫ്രീദി 29 റൺസോടെയും പുറത്താകാതെ നിന്നു.
മിന്നുന്ന ഇന്നിംഗ്‌സിന് ശേഷം റിസ്‌വാൻ
പവലിയനിലേക്ക് മടങ്ങുമ്പോൾ റിസ്‌വാൻ പാകിസ്ഥാന്‍ താരം ബാബർ അസമുമായി രസകരമായ നിമിഷം പങ്കിട്ടു. റിസ്‌വാൻ തന്‍റെ ബാറ്റ് ബാബറിന് നേരെ എറിയുകയായിരുന്നു. ബാബര്‍ ബാറ്റിൽ പിടിച്ചയുടൻ ചിരിക്കുകയും തമാശ പറയുകയും ചെയ്‌തു. റിസ്‌വാന്‍റെ മിന്നുന്ന ഇന്നിംഗ്‌സിനെ അഭിനന്ദിക്കാൻ പാകിസ്ഥാൻ കളിക്കാർ ബൗണ്ടറിക്ക് ചുറ്റും ഒത്തുകൂടി. ഇരുവരും തമ്മിലുള്ള നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഈ രസകരമായ നിമിഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡബിൾ സെഞ്ച്വറിക്ക് മുമ്പുള്ള പ്രഖ്യാപനം ഞെട്ടിച്ചു
171 റൺസെടുത്ത റിസ്വാൻ പുറത്താകാതെ നില്‍ക്കുന്നതിനിടെയുണ്ടായ പ്രഖ്യാപനം ആളുകളെ ഞെട്ടിച്ചു. താരം ഡബിൾ സെഞ്ച്വറിയിലെത്തുന്നത് വരെ കാത്തിരിക്കാമായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പലരും ശഠിച്ചു. എന്നാൽ പ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് റിസ്വാനെ അറിയിച്ചിരുന്നതായി വൈസ് ക്യാപ്റ്റൻ ഷക്കീൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Also Read:ആവേശം തിരയിളകും; കേരള ക്രിക്കറ്റ് ലീഗ് സെപ്‌തംബര്‍ 2 മുതല്‍, 6 ടീമുകള്‍, 33 മത്സരങ്ങള്‍ - Kerala Cricket League