ETV Bharat / sports

ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ആദ്യ 10 ബാറ്റര്‍മാര്‍ ഇതാ.. - MOST TEST CENTURIES AGAINST INDIA

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരെ കുറിച്ച് അറിയാൻ മുഴുവൻ വാർത്തയും വായിക്കുക.

MOST TEST HUNDREDS AGAINST INDIA  STEVE SMITH RECORD AGAINST INDIA  RICKY PONTING  JOE ROOT
സ്റ്റീവ് സ്‌മിത്ത്, വിവിയൻ റിച്ചാർഡ്‌സ് (AFP)
author img

By ETV Bharat Sports Team

Published : Dec 31, 2024, 4:12 PM IST

ന്യൂഡൽഹി: ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡ് അടുത്തിടെയാണ് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് സ്വന്തമാക്കിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരത്തിലാണ് തന്‍റെ കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ച്വറി താരം നേടിയത്. കൂടാതെ മെല്‍ബല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റീവ് സ്‌മിത്ത് ഇന്ത്യയ്‌ക്കെതിരെ നേടുന്ന 11-ാം സെഞ്ചുറിയും കൂടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെ സ്‌മിത്ത് പിന്നിലാക്കി.

ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികള്‍ നേടിയ ആദ്യ 10 ബാറ്റര്‍മാര്‍ ഇതാ

1. സ്റ്റീവ് സ്‌മിത്ത്

ഓസ്‌ട്രേലിയയുടെ വലംകൈയ്യൻ പരിചയസമ്പന്നനായ ബാറ്റര്‍ സ്റ്റീവ് സ്‌മിത്താണ് ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത്. 23 മത്സരങ്ങളിൽ നിന്ന് 44 ഇന്നിംഗ്‌സുകളിൽ നിന്നായി 11 സെഞ്ചുറികൾ താരത്തിന്‍റെ പേരിലുണ്ട്.

2. ജോ റൂട്ട്

ഇന്ത്യയ്‌ക്കെതിരെ 30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 ഇന്നിംഗ്‌സുകളിൽ നിന്നായി 10 സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയിൽ രണ്ടാമത്.

3. സർ ഗാരി സോബേഴ്‌സ്

വെസ്റ്റ് ഇൻഡീസ് ബാറ്റര്‍ സർ ഗാരി സോബേഴ്‌സ് 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 ഇന്നിംഗ്സുകളിൽ നിന്നായി 8 സെഞ്ചുറികൾ നേടി.

4. വിവിയൻ റിച്ചാർഡ്‌സ്:

മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സ് 28 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 41 ഇന്നിംഗ്‌സുകളിൽ നിന്നായി 8 സെഞ്ച്വറി നേടി പട്ടികയിൽ നാലാം സ്ഥാനത്താണ്.

5. റിക്കി പോണ്ടിങ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഞ്ചാം സ്ഥാനത്താണ്. 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 41 ഇന്നിംഗ്‌സുകളിൽ നിന്നായി 8 സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

6. എവർട്ടൺ വിക്‌സ്

10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15 ഇന്നിംഗ്‌സുകളിൽ നിന്നായി 7 സെഞ്ച്വറികള്‍ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം എവർട്ടൺ വിക്‌സ് നേടി.

7. ജാക്വസ് കാലിസ്

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസിന്‍റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ 18 മത്സരങ്ങളിൽ 31 ഇന്നിംഗ്‌സുകളിൽ നിന്ന് 7 സെഞ്ച്വറികളുണ്ട്.

8. മൈക്കൽ ക്ലാർക്ക്

22 മത്സരങ്ങളിൽ നിന്ന് 40 ഇന്നിംഗ്‌സുകളിൽ നിന്നായി 7 സെഞ്ച്വറികളാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.

9. ശിവ്‌നാരായണൻ ചന്ദർപോൾ

25 മത്സരങ്ങളിൽ നിന്ന് 44 ഇന്നിംഗ്‌സുകളിൽ നിന്നായി 7 സെഞ്ച്വറികൾ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ നേടിയിട്ടുണ്ട് .

10. ക്ലൈവ് ലോയ്‌ഡ്

ഇന്ത്യയ്‌ക്കെതിരെ 28 മത്സരങ്ങളിൽ നിന്ന് 44 ഇന്നിംഗ്‌സുകളിൽ നിന്ന് 7 ടെസ്റ്റ് സെഞ്ചുറികൾ വെസ്റ്റ് ഇൻഡീസിന്‍റെ ക്ലൈവ് ലോയ്‌ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

Also Read: ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ; സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം- ബംഗാള്‍ പോരാട്ടം - SANTOSH TROPHY FINAL

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.