ഹൈദരാബാദ്: 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ടീമിന്‍റെ ക്യാപ്റ്റനായും യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് ബാറ്ററായും തിരഞ്ഞെടുത്തു. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റര്‍ അലക്‌സ് കാരിയും ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡും ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ഓസീസ് ടീമിലെ രണ്ട് താരങ്ങളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ ബാറ്റര്‍മാരായ ജോ റൂട്ട്, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവർക്കൊപ്പം ന്യൂസിലൻഡിന്‍റെ റാച്ചിൻ രവീന്ദ്ര, മാറ്റ് ഹെൻറി എന്നിവരും ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും ശ്രീലങ്കയിൽ നിന്നുള്ള കമിന്ദു മെൻഡിസും മാത്രമാണ് അവരുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ.
ഓപണറായ ജയ്‌സ്വാള്‍ 2024ല്‍ 15 ടെസ്റ്റുകൾ കളിച്ചതില്‍ 54.74 ശരാശരിയിൽ 1,478 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയും താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഇംഗ്ലണ്ടിന്‍റെ ബെൻ ഡക്കറ്റ് 17 മത്സരങ്ങൾ കളിച്ചതില്‍ 37.06 ശരാശരിയിൽ രണ്ട് സെഞ്ച്വറികള്‍ ഉൾപ്പെടെ 1,149 റൺസ് നേടി. ജോ റൂട്ടിന്‍റെ പേരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഈ വർഷം 17 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റൂട്ട് 6 സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയുമടക്കം 1556 റൺസ് നേടിയിട്ടുണ്ട്. 11 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, രച്ചിൻ രവീന്ദ്ര എന്നിവരെ മധ്യനിരയിൽ നിലനിർത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2024ല്‍ രവീന്ദ്ര (984 റൺസ്), കമിന്ദു മെൻഡിസ് (1,049), ഹാരി ബ്രൂക്ക് എന്നിവർ 1,100 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു.
CRICKET AUSTRALIA PICKS THE TEST TEAM OF THE YEAR 2024 :
— Richard Kettleborough (@RichKettle07) December 31, 2024
Yashasvi Jaiswal 🇮🇳
Ben Duckett 🏴
Joe Root 🏴
Rachin Ravindra 🇳🇿
Harry Brook 🏴
Kamindu Mendis 🇱🇰
Alex Carey 🇦🇺
Matt Henry 🇳🇿
Jasprit Bumrah (C) 🇮🇳
Josh Hazlewood 🇦🇺
Keshav Maharaj 🇿🇦 pic.twitter.com/hNRcLQRfb8
ബൗളിങ്ങില്‍ ബുംറ, മാത്യു ഹെൻറി, ജോഷ് ഹേസൽവുഡ്, കേശവ് മഹാരാജ് എന്നിവർ ഈ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിൽ ഇടം നേടി. ഈ വർഷം 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബുംറ 71 വിക്കറ്റ് വീഴ്ത്തി. ഹേസിൽവുഡ് 15 മത്സരങ്ങൾ കളിച്ച് 35 വിക്കറ്റും മാത്യു ഹെൻറി 9 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റും സ്പിന്നർ കേശവ് മഹാരാജ് 35 വിക്കറ്റും നേടിയിട്ടുണ്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയ 2024 ടെസ്റ്റ് സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാൾ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, രച്ചിൻ രവീന്ദ്ര, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), മാറ്റ് ഹെൻറി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ജോഷ് ഹേസിൽവുഡ്, കേശവ് മഹാരാജ്.