പത്തനംതിട്ട : കാർട്ടൂണിസ്‌റ്റ് ജോർജ് കുമ്പനാട് (94) അന്തരിച്ചു. കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ജനുവരി 3) രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്‌ടിയിലൂടെയാണ് അദ്ദേഹം പ്രശസ്‌തനായത്.
കാർട്ടുണിസ്‌റ്റ് റ്റോംസ് ബോബനും മോളിയും കാർട്ടൂണിൽ ഉപ്പായി മാപ്പിളയെ കടം കൊണ്ടതോടെ ഉപ്പായി മാപ്പിള മലയാളികൾക്ക് സുപരിചിതമായ കഥാപാത്രമായി. പാച്ചുവും കോവാലനും എന്ന കാർട്ടൂണിലും കെഎസ് രാജൻ്റെ ലാലു ലീല എന്ന കാർട്ടൂണിലും ഉപ്പായി മാപ്പിള ഗസ്‌റ്റ് റോളിൽ എത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളാ കാർട്ടൂൺ അക്കാദമി വിശിഷ്‌ടാംഗമാണ്. പരേതയായ ജോയമ്മയാണ് ഭാര്യ. ഉഷ ചാണ്ടി, സുജ രാജു, ഷേർളി റോയ്, സ്‌മിത സുനിൽ എന്നിവരാണ് മക്കൾ. ജോര്‍ജ് കുമ്പനാടിന്‍റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി.
Also Read: ആറുവര്‍ഷം കാത്തിരുന്ന വിധി, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം