കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പിലും പരിശീലകന്‍ ദ്രാവിഡ് തന്നെ; സ്ഥിരീകരണവുമായി ജയ്‌ ഷാ - ജയ്‌ ഷാ രാഹുല്‍ ദ്രാവിഡ്

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ടീം ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരുമെന്ന് ബിസിസിഐ സ്ഥിരീകരണം.

Rahul Dravid  Indian Cricket Team Coach  T20 World Cup 2024  ജയ്‌ ഷാ രാഹുല്‍ ദ്രാവിഡ്  ടി20 ലോകകപ്പ് ഇന്ത്യന്‍ പരിശീലകന്‍
Rahul Dravid Contract

By ETV Bharat Kerala Team

Published : Feb 15, 2024, 11:28 AM IST

ന്യൂഡല്‍ഹി:ടി20 ലോകകപ്പ് (T20 World Cup 2024) പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് (Rahul Dravid) തുടരുമെന്ന് ബിസിസിഐ (BCCI). രാഹുല്‍ ദ്രാവിഡുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷം ബിസിസിഐ സെക്രട്ടറി ജയ്‌ ഷായാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏകദിന ലോകകപ്പോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള രാഹുല്‍ ദ്രാവിഡിന്‍റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചത്.

എന്നാല്‍, ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പടെ ദ്രാവിഡിനോടും മറ്റ് കോച്ചിങ് സ്റ്റാഫുകളോടും സ്ഥാനത്ത് തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തില്‍ ജയ്‌ ഷാ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുന്നോടിയായി സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയ്‌ ഷായുടെ പ്രതികരണം.

'ഏകദിന ലോകകപ്പിന് ശേഷം പെട്ടന്ന് തന്നെ രാഹുല്‍ ഭായിക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പം പോകേണ്ടി വന്നിരുന്നു. അതുകൊണ്ട്, തന്നെ അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പിന്നീട് ഇപ്പോഴാണ് അദ്ദേഹവുമായി സംസാരിക്കാനായത്.

രാഹുല്‍ ദ്രാവിഡിനെ പോലെ ഒരു സീനിയറായ വ്യക്തിയുമായുള്ള കരാറിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട ആവശ്യം ഇല്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം തന്നെ ഇന്ത്യയുടെ പരിശീലകനായി തുടരും. ലോകകപ്പിന് മുന്‍പ് ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്'- ജയ്‌ ഷാ പറഞ്ഞു (Jay Shah Confirms Rahul Dravid Will Remain Team India Coach Until T20 World Cup 2024)

ടി20 ലോകകപ്പിന് മുന്‍പ് ഐപിഎല്‍ നടക്കാനിരിക്കെ താരങ്ങളുടെ വര്‍ക്ക് ലോഡ് കുറയ്‌ക്കുന്നതിനായി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചും ജയ്‌ ഷാ സംസാരിച്ചിരുന്നു. നേരത്തെ, ടി20 ലോകകപ്പില്‍ ഇന്ത്യ രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സിയില്‍ ആയിരിക്കും കളിക്കുക എന്നും ജയ്‌ ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ, ലോകകപ്പിലെ രോഹിത്-ഹാര്‍ദിക് ക്യാപ്‌റ്റൻസി ചര്‍ച്ചകള്‍ക്കാണ് ജയ്‌ ഷാ ഫുള്‍സ്റ്റോപ്പിട്ടത്.

Read More :'ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കും': ജയ്‌ ഷാ

രോഹിതിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ബാര്‍ബഡോസില്‍ കിരീടം ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ബിസിസിഐ സെക്രട്ടറി പങ്കുവച്ചിരുന്നു. ജൂണ്‍ ഒന്ന് മുതലാണ് ഇക്കുറി ടി20 ലോകകപ്പ് നടക്കുന്നത്. യുഎസ്‌എ - വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍.

ABOUT THE AUTHOR

...view details