ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിനെ ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2024 ടി20 ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തെ ദ്രാവിഡിന്‍റെ കരാര്‍ അവസാനിച്ചിരുന്നു.
2012ലും 2013ലും രാജസ്ഥാൻ റോയൽസ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് പിന്നീട് 2014ലും 2015ലും രാജസ്ഥാൻ റോയൽസ് ടീമിന്‍റെ ഡയറക്ടറും കൺസൾട്ടന്‍റുമായി സേവനമനുഷ്ഠിച്ചു. പിന്നീട് താരം 2016-ൽ ഡൽഹി ക്യാപിറ്റൽസിലേക്ക് മാറി. 2019-ൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അവിടെ തുടർന്നു.
2021ൽ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായി. മുൻ ഇന്ത്യൻ താരം വിക്രം റാത്തോറിനെ അസിസ്റ്റന്‍റ് കോച്ചായി രാജസ്ഥാൻ റോയൽസ് തിരഞ്ഞെടുത്തു. നിലവില്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന കാര്യങ്ങള്‍ കൂടി നോക്കുന്നത്. നേരത്തെ, നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ദ്രാവിഡിനെ ഉപദേശകനായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണും തമ്മില്‍ ഏറെ നാളത്തെ ബന്ധമാണ് ദ്രാവിഡിനുള്ളത്.
2008ൽ ഐപിഎൽ ആരംഭിച്ചപ്പോൾ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയിരുന്നു. കഴിഞ്ഞ 16 വർഷമായി രാജസ്ഥാൻ ടീമിന് കപ്പ് നേടാനായില്ല. ദ്രാവിഡ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിലേക്ക് ചേക്കേറിയതിനാല്‍ ഇത്തവണത്തെ കിരീടം നേടുമെന്ന് പ്രതീക്ഷയുണ്ട്.
Also Read:കോൺഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വിനേഷ് ഫോഗട്ട്; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി - Vinesh Phogat joins congress