ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ കൂവലോടെ സ്വീകരിച്ച് ഓസീസ് ആരാധകർ. അഡലെയ്‌ഡില്‍ നടന്ന രണ്ടാം മത്സരത്തിൽ ഓസീസ് താരം ട്രാവിസ് ഹെഡുമായി സിറാജ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മൂന്നാം ടെസ്റ്റിനിടയിലും ആവർത്തിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നിങ്സിന്‍റെ രണ്ടാം ഓവർ എറിയാൻ തയ്യാറെടുക്കുമ്പോഴാണ് ഒരു കൂട്ടം ഓസീസ് ആരാധകർ സിറാജിനെതിരേ തിരിഞ്ഞത്. അഡ്‌ലെയ്‌ഡിലെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലെ ആക്രമണാത്മക പ്രകടനമാണ് സിറാജിനെ ഓസ്‌ട്രേലിയൻ ആരാധകർക്ക് വില്ലനാക്കിയത്. ആദ്യം മര്‍നസ് ലബുഷെയ്‌നിനെതിരേയും സിറാജ് കലിപ്പന്‍ രീതിയില്‍ പെരുമാറിയിരുന്നു.
സിറാജ് ബാറ്റര്‍ക്ക് നേരെ പന്ത് വലിച്ചെറിയുകയായിരുന്നു. പന്തെറിയാന്‍ ഓടിവരുന്നതിനിടെ ലബുഷെയ്ന്‍ ക്രീസില്‍ നിന്ന് പിന്മാറിയപ്പോഴായിരുന്നു സംഭവം. പിന്നാലെ താരം ലബുഷെയ്നിന് നേരെ പന്ത് വലിച്ചെറിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജും താരവും ഗ്രൗണ്ടിൽ കലഹമുണ്ടാക്കിയിരുന്നു.
ഇതോടെ പന്തെറിയാൻ എത്തിയ നിമിഷം മുതൽ സിറാജിനെതിരേ ഓസീസ് ആരാധകർ കൂവാന്‍ തുടങ്ങി. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അതേസമയം ബ്രിസ്ബേനിൽ കനത്ത മഴയെ തുടർന്ന് ഒന്നാം സെഷനിൽ തന്നെ രണ്ട് തവണയാണ് മത്സരം നിർത്തിവെക്കേണ്ടിവന്നത്. ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലാണ്. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ മൂന്നാം ടെസ്റ്റ് നിർണായകമാണ്.
Also Read:മഞ്ഞപ്പടയ്‌ക്ക് ഇന്ന് അതിജീവനപ്പോരാട്ടം; വിജയ പ്രതീക്ഷയില്‍ മോഹന്‍ ബഗാനെ നേരിടും - KERALA BLASTERS FC