കാൺപൂർ:ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ചെപ്പോക്കില്‍ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവിചന്ദ്രൻ അശ്വിന്‍റെ അതിലും മികച്ച പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ഇന്നിങ്ങ്സില്‍ 113 റൺസ് അടിച്ചെടുത്ത അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ബംഗ്ളാദേശിന്‍റെ ആറ് വിക്കറ്റുകളും പിഴുതു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (5 വിക്കറ്റ്) എന്ന ഷെയ്ൻ വോണിന്‍റെ നേട്ടത്തിനൊപ്പം അശ്വിന്‍ തന്‍റെ പേരും കുറിച്ചു.
അശ്വിനെ കാൺപൂരില്‍ കാത്തിരിക്കുന്ന ആറ് റെക്കോര്‍ഡുകളിലേക്കുളള ദൂരം
ഒരു വിക്കറ്റ് അകലെ:ടെസ്റ്റ് മല്‍സരത്തിലെനാലാം ഇന്നിങ്സിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോര്‍ഡിന് വളരെ അടുത്താണ് ആര്‍ അശ്വിനുള്ളത്. ഈ റെക്കോര്‍ഡിലേക്ക് അശ്വിനുളളത് വെറും ഒരു വിക്കറ്റിന്‍റെ അകലമാണ്. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്‌ത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാകും അശ്വിന്‍.
മൂന്ന് വിക്കറ്റ് അകലെ:ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർ എന്നതാണ് അടുത്ത നേട്ടം. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ സഹീർ ഖാൻ്റെ 31 വിക്കറ്റ് നേട്ടം അശ്വിന് മറികടക്കാനാകും.ഇതേവരെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ളാദേശിന്‍റെ 29 വിക്കറ്റുകളാണ് അശ്വിന്‍ എറിഞ്ഞിട്ടിരിക്കുന്നത്.
നാല് വിക്കറ്റ് ദൂരം:2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്നതാണ് അടുത്ത റെക്കോര്‍ഡ്. നാല് വിക്കറ്റുകൾ കൂടി നേടിയാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡിന്‍റെ 52 വിക്കറ്റകള്‍ എന്ന നിലവിലെ റെക്കോര്‍ഡ് അശ്വിന് പൊളിക്കാനാകും.