ബ്രിസ്‌ബേന്‍:ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.
ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് താരം തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തൻ്റെ അവസാന ദിവസമാണെന്ന് 38-കാരന്‍ പറഞ്ഞു. ക്ലബ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"ഇന്ത്യൻ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്‌ട്ര തലത്തിൽ ഗെയിമിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്‍റെ അവസാന ദിവസമായിരിക്കും. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ക്ലബ് ലെവൽ ക്രിക്കറ്റിൽ തുടര്‍ന്നും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതെന്‍റെ ആവസാന ദിനമായിരിക്കും. ഈ യാത്രയില്‍ ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു. രോഹിതിനും മറ്റ് നിരവധി ടീമംഗങ്ങൾക്കും ഒപ്പം എനിക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്"- അശ്വിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.