ന്യൂഡൽഹി: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസിഡെക്‌സ് ടെക്‌നോളജീസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ വെങ്കട ദത്ത സായി ആണ് വരന്‍. ഡിസംബർ 22ന് ഉദയ്‌പൂരിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഡിസംബർ 24ന് ഹൈദരാബാദില്‍ റിസപ്ഷൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരു കുടുംബങ്ങൾക്കും പരസ്‌പരം അറിയാമായിരുന്നു, എന്നാൽ ഒരു മാസം മുമ്പാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പിവി രമണ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ജനുവരി മുതൽ സിന്ധുവിന് തെരക്കേറിയ ഷെഡ്യൂള്‍ ഉള്ളതിനാലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ കൂട്ടിച്ചേര്‍ത്തു.