ETV Bharat / sports

'ധോണിയുമായി സംസാരിച്ചിട്ട് പത്ത് വര്‍ഷമായി'; ചര്‍ച്ചയായി ഹര്‍ഭജന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍ - HARBHAJAN SINGH DHONI RELATIONSHIP

'ചെന്നൈ സൂപ്പർ കിങ്സില്‍ കളിച്ചപ്പോഴും ധോണിയോടു സംസാരിച്ചത് വളരെ പരിമിതം'

HARBHAJAN SINGH DHONI CONTROVERSY  മഹേന്ദ്ര സിങ് ധോണി  ഹർഭജൻ സിങ്  HARBHAJAN SINGH
File Photo: MS Dhoni and Harbhajan Singh (AFP)
author img

By ETV Bharat Sports Team

Published : Dec 4, 2024, 4:15 PM IST

ന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായങ്ങളുമായി മുൻ താരം ഹർഭജൻ സിങ് രംഗത്ത്. പത്ത് വർഷമായി താൻ ധോണിയുമായി സംസാരിച്ചിട്ടില്ലെന്നും തങ്ങൾ സുഹൃത്തുക്കളല്ലെന്നും താരം പറഞ്ഞു. 2018 മുതൽ 2020 വരെ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്സില്‍ കളിച്ചപ്പോഴും ഗ്രൗണ്ടിൽവച്ചു പോലും ധോണിയോടു വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണു സംസാരിച്ചിട്ടുള്ളതെന്നാണ് ഹർഭജന്‍റെ വാക്കുകൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ഞാൻ ധോണിയോട് സംസാരിക്കാറില്ല. 10 വർഷമായി ഞങ്ങൾ സംസാരിച്ചിട്ടില്ല. അതിന് കാരണമായി എനിക്ക് ഒന്നും പറയാനില്ല. ധോണി സംസാരിക്കുന്നില്ല. അതിന്‍റെ കാരണം എനിക്കറിയില്ല. പക്ഷേ, ചെന്നൈയിൽ കളിച്ചപ്പോൾ ഞങ്ങൾ കുറച്ച് സംസാരിച്ചിരുന്നു. അതും പരിമിതം, മത്സരത്തിന് ശേഷം ധോണി എന്‍റെ മുറിയിൽ വരാറില്ല. ഞാനും പോവാറില്ല. എനിക്ക് ധോണിയുമായി ഒരു വിരോധവുമില്ല. എന്തെങ്കിലും പറയണമെങ്കിൽ എന്നോട് പറയാം.

HARBHAJAN SINGH DHONI CONTROVERSY  മഹേന്ദ്ര സിങ് ധോണി  ഹർഭജൻ സിങ്  HARBHAJAN SINGH
File Photo: MS Dhoni and Harbhajan Singh (getty images)

പക്ഷേ, എന്തെങ്കിലുമുണ്ടെങ്കിൽ, ധോണി അത് നേരത്തെ പറയുമായിരുന്നു. ഞാൻ ഒരിക്കലും ധോണിയെ വിളിക്കില്ല. എന്‍റെ ഫോൺ കോളുകൾ എടുക്കുന്നവരെ മാത്രമെ ഞാൻ വിളിക്കാറുള്ളു. ഞാൻ സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നു. ഒരു ബന്ധം എല്ലായ്പ്പോഴും പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുന്നുവെങ്കിൽ, അവരിൽ നിന്നും നമ്മൾ അത് പ്രതീക്ഷിക്കുന്നു. ഒന്നോ രണ്ടോ തവണ ഫോണിൽ വിളിക്കുമ്പോൾ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സഹായം ആവശ്യമെങ്കിൽ മാത്രമെ ഞാൻ പിന്നെ വിളിക്കൂ.,' ഹർഭജൻ സിങ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടോളം ഒരുമിച്ച് കളിച്ചവരാണ് ഹർഭജനും ധോണിയും. ധോണിയുടെ ക്യാപ്റ്റൻസിയിൽ 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ രണ്ട് ടീമുകളിലും താരം അംഗമായിരുന്നു. 2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് കളിച്ചത്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ ഭാജി 70 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അതേസമയം ഇന്ത്യ 214 റൺസിന് ദയനീയമായി പരാജയപ്പെട്ടു.

Also Read: ഇത് ചരിത്രം..! ഡോൺ ബ്രാഡ്‌മാന്‍റെ 77 വര്‍ഷം പഴക്കമുള്ള തൊപ്പി വിറ്റുപോയത് ഞെട്ടിപ്പിക്കുന്ന വിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.