ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമെങ്കില്‍ ധർണ നടത്താമെന്ന് കോൺഗ്രസ് എംപി ശശി തരൂരിനോട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. തരൂരിൻ്റെ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തെ നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രിയുടെ പരാമർശം. ചോദ്യോത്തര വേളയിൽ തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ചും ഫണ്ടിൻ്റെ അപര്യാപ്‌തതയെക്കുറിച്ചും ശശി തരൂര്‍ ചോദിച്ചിരുന്നു.
പുതിയ ടെർമിനലുകൾ നിർമിക്കുന്നതിലും വൻ നഗരങ്ങളിലെയും ജങ്ഷനുകളിലെയും തിരക്ക് കുറയ്‌ക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. അടുത്ത 50 വർഷത്തെ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണ് ഇവ രൂപകൽപന ചെയ്യുന്നതെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. കേരളത്തിലെ ചോദ്യം ഫണ്ടിനെ കുറിച്ചല്ല, ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭൂമി ഏറ്റെടുക്കുന്നതിനായി ഇതിനോടകം 2,150 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല. കേരളത്തില്‍ വളരെ സ്വാധീനമുള്ള എംപി ശശി തരൂർ ജിയോട് ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിന് മുന്നിൽ ധർണ നടത്തി ഭൂമി ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.