പാരീസ്:ഒളിമ്പിക്‌സില്‍ വനിതകളുടെ 5000 മീറ്റർ ഓട്ടത്തില്‍ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പരുൾ ചൗധരിയും അങ്കിത ധ്യാനിയും. 2023ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ഇരുവരും 24, 40 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്‌തത്. രണ്ട് ഹീറ്റ്സുകളിലെയും ആദ്യ എട്ട് സ്ഥാനക്കാർ, അതായത് 16 മത്സരാര്‍ഥികളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
നിലവിലെ ഒളിമ്പിക് 1500 മീറ്റർ ചാമ്പ്യനായ കെനിയയുടെ ഫെയ്ത്ത് കിപ്യേഗോൺ യോഗ്യതാ റൗണ്ടിൽ (14:57.56) സെക്കൻഡിൽ ഒന്നാമതെത്തി. ടോക്കിയോ ഗെയിംസ് സ്വർണമെഡൽ ജേതാവായ ഡച്ച് സിഫാൻ ഹസ്സൻ (14:57.65 സെക്കൻഡ്) തൊട്ടുപിന്നിലെത്തിയത്. നിലവിലെ 5000 മീറ്ററിൽ ലോക റെക്കോർഡ് ഉടമ എത്യോപ്യയുടെ ഗുദാഫ് ടോപ്‌സിയായാണ് 14:57.84 സെക്കൻഡോടെ അഞ്ചാമതെത്തിയത്.