ഭുവനേശ്വർ :പാരിസ് ഒളിമ്പിക്‌സില്‍ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കറിന്‍റെ നേട്ടം ആഘോഷിച്ച് ഇന്ത്യ. മണല്‍ ശില്‍പ്പമൊരുക്കി മനു ഭാക്കറിനെ അഭിനന്ദിച്ചിരിക്കുകയാണ് പ്രശസ്‌ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. 10 അടിയുളള റൈഫിളും ഒപ്പം മെഡലുമായി നില്‍ക്കുന്ന മനുവിന്‍റെ പകര്‍പ്പും തിരംഗ ശില്‍പ്പവും നിലാദ്രി ബീച്ചില്‍ ഒരുക്കിയാണ് പട്‌നായിക് മനുവിനെ അഭിനന്ദിച്ചിരിക്കുന്നത്.
മനു ഭാക്കറിന് ആദരം; മണല്‍ ശില്‍പ്പമൊരുക്കി സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക് - Tribute To Manu Bhaker - TRIBUTE TO MANU BHAKER
ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കറിനെ ആദരിച്ച് സുദര്‍ശന്‍ പട്‌നായിക്. നിലാദ്രി ബീച്ചില്‍ 10 അടിയുളള മണല്‍ ശില്‍പ്പം ഒരുക്കിയാണ് ആദരിച്ചത്.
SAND ART AS TRIBUTE TO MANU BHAKER (ETV Bharat)
Published : Jul 28, 2024, 10:53 PM IST
ജയ് ഹോ, ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയതിന് മനു ഭാക്കറിനായി എന്ന് എഴുതിയാണ് സാൻഡ് ആർട്ടിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്.