ന്യൂഡല്‍ഹി:പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 21 (ബുധൻ) ആരംഭിക്കും. മത്സരത്തിന് മുമ്പ് ഷാൻ മസൂദിന്‍റെ പാകിസ്ഥാൻ ടീമിന് വൻ തിരിച്ചടി. ഫാസ്റ്റ് ബൗളർ ആമിർ ജമാലിന് പരിക്ക് മൂലം പരമ്പര മുഴുവൻ പുറത്തിരിക്കേണ്ടി വരും.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന് ശേഷം പരിക്കിൽ നിന്ന് കരകയറാൻ താരത്തിന് കഴിഞ്ഞില്ല. കൃത്യസമയത്ത് സുഖം പ്രാപിക്കാൻ കഴിയാത്തതിനാലാണ് ആമിറിന് പരമ്പര നഷ്‌ടമാവുന്നത്.
ആമിർ ജമാൽ ഇതുവരെ പാക്കിസ്ഥാനായി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഇക്കാലയളവിൽ 6 ഇന്നിങ്‌സുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച താരം ആകെ 18 വിക്കറ്റുകൾ വീഴ്ത്തി. ബാറ്റിങ്ങിലൂടെ 1 അർധസെഞ്ചുറിയും ടെസ്റ്റിൽ ആകെ 143 റൺസും താരം നേടിയിട്ടുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 21 മുതൽ 25 വരെ നടക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടക്കും. റാവൽപിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
Also Read: കൊൽക്കത്ത കൊലപാതകം: സൗരവ് ഗാംഗുലി തെരുവിലിറങ്ങും, ഭാര്യ ഡോണയ്‌ക്കൊപ്പം പ്രതിഷേധിക്കും - Kolkata Rape Case