ന്യൂഡൽഹി: പ്രഥമ ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ന്യൂഡൽഹിയില്‍ തുടക്കമാകും. ടൂര്‍ണമെന്‍റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. ഖോ ഖോയുടെ ജനപ്രീതി ആഗോളതലത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ നേപ്പാളിനെ നേരിടും.
അതേസമയം വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ആദ്യ പതിപ്പിൽ പാകിസ്ഥാന് പങ്കെടുക്കാനാകില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരുന്നു ടൂർണമെന്‍റിലെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (കെകെഎഫ്ഐ) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പാകിസ്ഥാൻ കളിക്കില്ലായെന്ന് അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ പുരുഷ ടീം ജനുവരി 13 ന് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെയും ഇന്ത്യൻ വനിതാ ടീം പാകിസ്ഥാനെയും നേരിടുമെന്നുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഞങ്ങൾ മത്സരം ഷെഡ്യൂൾ ചെയ്തപ്പോൾ, അത് പ്ലാൻ അനുസരിച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത് ശരിക്കും ഞങ്ങളുടെ നിയന്ത്രണത്തിലല്ല, വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍റെ അപേക്ഷ അംഗീകരിച്ചിട്ടില്ല, അതിനാൽ അവര്‍ കളിക്കാനുള്ള സാധ്യതയില്ലെന്ന് ഖോ ഖോ ലോകകപ്പ് സിഒഒ ഗീതാ സുദാൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.