ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിൽനിന്ന് പേസ് ബോളർ മിച്ചൽ സ്റ്റാർക്കും പിൻമാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന്‍റെ പിൻമാറ്റം. ഇതോടെ ടൂര്‍ണമെന്‍റിനായി പ്രഖ്യാപിച്ച ടീമില്‍നിന്ന് ആറ് താരങ്ങളാണ് പുറത്തായത്. ഇവർക്കു പകരം പുതിയ താരങ്ങളെ ഉൾപ്പെടുത്തി 15 അംഗ ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1. പാറ്റ് കമ്മിൻസ് പുറത്ത്, സ്റ്റീവ് സ്‌മിത്ത് ക്യാപ്റ്റനാകും
2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള അവസാന 15 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീമിൽ നിന്ന് പുറത്താണ്.താരത്തിന്‍റെ അഭാവത്തിൽ, പരിചയസമ്പന്നനായ വലംകൈയ്യൻ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിനെ ടീമിന്‍റെ ക്യാപ്റ്റനാക്കി. സ്‌മിത്തിന്‍റെ നേതൃത്വത്തിൽ അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 2-0 ന് വിജയിച്ചിരുന്നു.
2. മിച്ചൽ സ്റ്റാർക്കിന്‍റെ പിന്മാറ്റം
ചാമ്പ്യൻസ് ട്രോഫിക്കായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച താൽക്കാലിക ടീമിൽ മിച്ചൽ സ്റ്റാർക്കിനെ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, അന്തിമ ടീമിൽ താരം ഉൾപ്പെട്ടിട്ടില്ല. ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് വ്യക്തിപരമായ കാരണങ്ങളാൽ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.
3. പരിക്കേറ്റ ജോഷ് ഹേസൽവുഡ് പുറത്തായി
കാലിനേറ്റ പരിക്കിനെ തുടർന്ന് വലംകൈയ്യൻ പേസ് ബൗളർ ജോഷ് ഹേസൽവുഡിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് താരം ഫിറ്റായിരിക്കുമെന്ന് സെലക്ടർമാർ പ്രതീക്ഷിച്ചിരുന്നതിനാൽ താൽക്കാലിക ടീമിൽ ഉൾപ്പെടുത്തിയിരുന്നു, പക്ഷേ അതും സാധ്യമായില്ല.