കേരളം

kerala

ETV Bharat / sports

നീരജ് ചോപ്ര ഇന്നിറങ്ങും, ഹോക്കി സെമി ഫൈനല്‍, ഇന്ത്യയ്‌ക്ക് പ്രതീക്ഷകളേറെ - Indian Contingent Full Schedule - INDIAN CONTINGENT FULL SCHEDULE

ഇന്ന് (ഓഗസ്റ്റ് 6) ഓരോ ഭാരതീയരുടെ കണ്ണുകളും ഇന്ത്യന്‍ ഹോക്കി ടീമിലായിരിക്കും. ഹോക്കി സെമി ഫൈനലില്‍ ജര്‍മനിയെ ഇന്ത്യ നേരിടും. പുരുഷന്മാരുടെ ജാവലിൻ ത്രോ യോഗ്യതാ മത്സരത്തില്‍ സ്വര്‍ണതാരം നീരജ് ചോപ്ര പങ്കെടുക്കും.

PARIS OLYMPICS 2024  NEERAJ CHOPRA  HOCKEY SEMI FINAL INDIA  ഹോക്കി സെമി ഫൈനല്‍
Indian Contingent Full Schedule (ETV Bharat Graphics)

By ETV Bharat Sports Team

Published : Aug 6, 2024, 12:15 PM IST

പാരീസ്: ഒളിമ്പിക്‌സിന്‍റെ പത്താം ദിനമായ ഇന്നലെ ഇന്ത്യയ്‌ക്ക് പ്രതീക്ഷിച്ചതൊന്നും നേടാനായില്ല. ബാഡ്‌മിന്‍റണില്‍ ലക്ഷ്യ സെൻ, സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ മത്സരത്തിൽ അനന്ത്ജിത് സിംഗ് നറുക്ക, മഹേശ്വരി ചൗഹാൻ എന്നിവർ പരാജയപ്പെട്ടു. പിന്നാലെ നിഷ ദാഹിയയും കണ്ണീരോടെ യാത്രയായി. നിഷയ്ക്ക് സെമിയിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാമായിരുന്നു. ഇന്ന് (ഓഗസ്റ്റ് 6) ഓരോ ഭാരതീയരുടെ കണ്ണുകളും ഇന്ത്യന്‍ ഹോക്കി ടീമിലായിരിക്കും. ഹോക്കി സെമി ഫൈനലില്‍ ജര്‍മനിയെ ഇന്ത്യ നേരിടും. പുരുഷന്മാരുടെ ജാവലിൻ ത്രോ യോഗ്യതാ മത്സരത്തില്‍ സ്വര്‍ണതാരം നീരജ് ചോപ്ര പങ്കെടുക്കും.

ടേബിൾ ടെന്നീസ്

പുരുഷ ടീം റൗണ്ട് ഓഫ് 16 - (മാനവ് തക്കർ, ശരത് കമൽ, ഹർമീത് ദേശായി) - 1:30 PM

ജാവലിൻ ത്രോ

പുരുഷന്മാരുടെ യോഗ്യതാ ഗ്രൂപ്പ് എ (കിഷോർ കുമാർ ജൈന) - 1:50 PM

പുരുഷന്മാരുടെ യോഗ്യതാ ഗ്രൂപ്പ് ബി (നീരജ് ചോപ്ര) - 3:20 PM

സ്റ്റീപ്പിൾ ചേസ്

വനിതകളുടെ 400 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് -(കിരൺ പഹൽ) - 2:20 PM

ഗുസ്‌തി

വനിതകളുടെ 50 കിലോ (വിനേഷ് ഫോഗട്ട്) - 2:30 PM

ഹോക്കി

പുരുഷ ഹോക്കി സെമി ഫൈനൽ (ഇന്ത്യ vs ജർമ്മനി) - 10:30 PM

Also Read:ഇന്ത്യൻ പ്രതീക്ഷകൾക്ക് വൻ തിരിച്ചടി; ലക്ഷ്യ സെന്നിനും തോല്‍വി - Lakshya Loses In Bronze Medal Match

ABOUT THE AUTHOR

...view details