കേരളം

kerala

ETV Bharat / sports

മാഗ്നസ് കാൾസനെ തോൽപ്പിച്ച ശേഷം പ്രഗ്നാനന്ദയ്ക്ക് പറയാനുളളത് എന്ത്? - PRAGGNANANDHA BEAT MAGNUS CARLSEN - PRAGGNANANDHA BEAT MAGNUS CARLSEN

ക്ലാസിക്കൽ ചെസിൽ ലോകചാംപ്യനെ തോൽപിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ .

PRAGGNANANDHA  MAGNUS CARLSEN  പ്രഗ്നാനന്ദ കാൾസനെ പരാജയപ്പെടുത്തി  നോർവേ ചെസ് ടൂർണമെന്‍റ്
R Praggnanandha (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 8:11 PM IST

ലോക ചാംപ്യന്‍റെ മണ്ണില്‍ പടപൊരുതി ജയിച്ച് പതിനെട്ടുകാരന്‍ പ്രഗ്നാനന്ദ. നോർവേ ചെസ് ടൂർണമെന്‍റിലെ മൂന്നാം റൗണ്ട് മത്സരത്തിലാണ് ലോക ചാംപ്യന്‍ മാഗ്നസ് കാൾസനെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ക്ലാസിക്കൽ ചെസിൽ നിലവിലെ ലോകചാംപ്യനെ തോൽപിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

റാപ്പിഡ് ചെസ്സിലെയും, ബ്ലിറ്റ്സ് ചെസ്സിലെയും സ്ഥിതി ക്ലാസിക്കല്‍ ചെസ്സില്‍ ആവര്‍ത്തിക്കുമ്പോഴും 'ഇത് എന്‍റെ ഏറ്റവും മികച്ച ഗെയിമല്ല' എന്നാണ് പ്രഗ്നാനന്ദ പറയുന്നത്. ഞാൻ നന്നായി കളിച്ചു എന്ന് കരുതുന്നില്ല. എങ്കിലും ഈ കളിയുലൂടെ ചില മികച്ച നീക്കങ്ങൾ ഞാന്‍ കണ്ടുപിടിച്ചു എന്നും ഇന്ത്യന്‍ ചെസ്സ് താരം പറഞ്ഞു.

പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ തുറന്നിട്ട കളിയെ കാൾസൻ സ്വയം വിശേഷിപ്പിച്ചത് 'അപകടകര' മായ തുടക്കമെന്നാണ്. കാൾസൻ കളി തുടങ്ങിയത് തന്നെ പ്രകോപനപരമായി ആയിരുന്നു. 'യുദ്ധം ചെയ്യാന്‍ തീരുമാനിച്ചാണ് അയാള്‍ കളി ആരംഭിച്ചത്. പോരാടുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല'. എന്ത് സംഭവിക്കുമെന്ന് നോക്കാം എന്ന് തീരുമാനിച്ച് കളിച്ചു എന്നും പ്രഗ്നാനന്ദ പറഞ്ഞു .

കളിയുലുടനീളം പ്രഗ്നാനന്ദ പിറകിലായിരുന്നു. അവസാന മിനിട്ടുകളിലെ തന്ത്രപരമായ നീക്കങ്ങളാണ് പതിനെട്ടുകാരനെ വിജയത്തിലേക്ക് നയിച്ചത്. ഈ മത്സരത്തിന് ശേഷം പ്രഗ്നാനന്ദ ഒമ്പതിൽ 5.5 പോയിൻ്റുമായി മുന്നിരയിലെത്തി. കാൾസൺ ടൂർണമെൻ്റ് സ്‌റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.

നോർവേ ചെസ്സ് വനിതാ ടൂർണമെൻ്റിൽ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആർ കോനേരു ഹംപിയെ പരാജയപ്പെടുത്തി എന്നതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്. ഈ വിജയം ലൈവ് റേറ്റിംഗ് ലിസ്‌റ്റിൽ ഇന്ത്യൻ വനിതാ താരങ്ങളിൽ വൈശാലിയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്‌തു.

Also Read:ഞാൻ ആദ്യം ഓടാം, കോച്ച് പിന്നാലെ വന്നോ...; മഴ നനയാതെ കാറില്‍ കയറാൻ രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും 'ഓട്ടം'

ABOUT THE AUTHOR

...view details