കേരളം

kerala

ETV Bharat / sports

ശ്രീലങ്കയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലാന്‍റ്; 88 റണ്‍സിന് എല്ലാവരും പുറത്തായി - SL vs NZ Test - SL VS NZ TEST

ശ്രീലങ്ക 5 വിക്കറ്റിന് 602 റൺസെടുത്താണ് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തത്. എന്നാല്‍ കിവീസ് 88 റണ്‍സിന് ഒന്നാം ഇന്നിങ്സില്‍ ഓള്‍ ഔട്ടായി.

NEW ZEALAND CRICKET TEAM  ന്യൂസിലാന്‍റ് 88 റണ്‍സിന് പുറത്തായി  ശ്രീലങ്ക 5 വിക്കറ്റിന് 602 റൺസ്  ന്യൂസിലാന്‍റ് ശ്രീലങ്ക ടെസ്റ്റ്
ശ്രീലങ്ക vs ന്യൂസിലൻഡ് ടെസ്റ്റ് (AP)

By ETV Bharat Sports Team

Published : Sep 28, 2024, 5:48 PM IST

ന്യൂഡൽഹി: ന്യൂസിലാന്‍റും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയുടെ തകർപ്പൻ ബാറ്റിങ്ങിന് മുന്നില്‍ വീണ് ന്യൂസിലാന്‍റ്. ശ്രീലങ്ക 5 വിക്കറ്റിന് 602 റൺസെടുത്താണ് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തത്. എന്നാല്‍ കിവീസ് 88 റണ്‍സിന് ഒന്നാം ഇന്നിങ്സില്‍ ഓള്‍ ഔട്ടായി. പിന്നാലെ ശ്രീലങ്ക ന്യൂസിലാന്‍റിനെ ഫോളോ ഓണിന് അയച്ചു. ഇനി രണ്ടാം ഇന്നിങ്സില്‍ ലീഡ് നേടാന്‍ ന്യൂസിലാന്‍റ് 514 റണ്‍സ് മറികടക്കണം. ദിനേശ് ചണ്ഡിമൽ, കമിന്ദു മെൻഡിസ്, കുസൽ മെൻഡിസ് എന്നിവരുടെ സെഞ്ച്വറിയാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ഒമ്പതാം നമ്പറിൽ ഇറങ്ങിയ മിച്ചൽ സാന്‍ററാണ് ന്യൂസിലാന്‍റിനായി ഏറ്റവും ഉയർന്ന (29) ഇന്നിങ്സ് കളിച്ചത്. അവസാന വിക്കറ്റിൽ 20 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിന്‍റെ മികച്ച കൂട്ടുകെട്ട്. ശ്രീലങ്കയ്ക്കായി പ്രഭാത് ജസൂര്യ 18 ഓവറിൽ 42 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ഓഫ് സ്‌പിന്നർ നിഷാൻ പാരിസ് 17.5 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശ്രീലങ്കയുടെ 514 റൺസിന്‍റെ ലീഡ് ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഇന്നിങ്സിലെ ഏറ്റവും വലിയ അഞ്ചാമത്തെ ലീഡാണിത്. 1938ൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെക്കാൾ 702 റൺസിന്‍റെ ലീഡ് നേടിയിരുന്നു. 2006ൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെക്കാൾ 587 റൺസിന്‍റെ ലീഡ് നേടി. 2002ൽ പാക്കിസ്ഥാനെതിരെ ന്യൂസിലൻഡ് ടീം 570 റൺസിന്‍റെ ലീഡും നേടിയിരുന്നു.

ഇന്നിങ്‌സിലെ വലിയ തോൽവി ഒഴിവാക്കാൻ ന്യൂസിലാന്‍റിന് 190 റൺസെങ്കിലും വേണം. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തിട്ടുണ്ട്. ന്യൂസിലാന്‍റിനെ ഏറ്റവും വലിയ ഇന്നിങ്സ് തോൽവി പാക്കിസ്ഥാനെതിരെയായിരുന്നു. 2002ൽ ന്യൂസിലാന്‍റ് പാക്കിസ്ഥാനോട് 324 റൺസിന് തോറ്റിരുന്നു.

Also Read:കാണ്‍പൂരില്‍ മഴ കളിച്ചു; ഇന്ത്യ-ബംഗ്ലാദേശ് മത്സരം രണ്ടാം ദിവസവും നിര്‍ത്തിവച്ചു - IND vs BAN Match

ABOUT THE AUTHOR

...view details