മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് ന്യൂസിലന്‍ഡ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 171 റണ്‍സെടുക്കുന്നതിനിടെ ഒന്‍പത് വിക്കറ്റ് നഷ്‌ടമായി. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസീലൻഡിന് 143 റൺസിന്‍റെ ലീഡുണ്ട്. വില്‍ യങ് അര്‍ധസെഞ്ചുറി നേടി. 100 പന്തുകളില്‍ 51 റണ്‍സെടുത്താണ് താരം പുറത്തായത്. നിലവില്‍ ഏഴു റണ്‍സുമായി അജാസ് പട്ടേലും വില്യം ഒറുക്കുമാണ് ക്രീസിലുള്ളത്.
ഗ്ലെൻ ഫിലിപ്സ് (26), ഡെവോൺ കോൺവെ (22), ഡാരിൽ മിച്ചൽ (21), മാറ്റ് ഹെൻറി (10), ഇഷ് സോഥി (8), രചിൻ രവീന്ദ്ര (4), ടോം ബ്ലണ്ടൽ (4), ടോം ലാഥം (1) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ന്യൂസീലൻഡ് താരങ്ങള്‍. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും വിക്കറ്റുകളും അശ്വിൻ മൂന്നും വീഴ്ത്തി. ആകാശ്ദീപും വാഷിങ്ടൻ സുന്ദറും ഓരോ വിക്കറ്റും നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 263 റൺസെടുത്താണ് എടുത്തത്. കിവീസിനെതിരേ 28 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി.106 റണ്‍സെടുത്ത ശുഭ്‌മന്‍ ഗില്ലും 60 റണ്‍സെടുത്ത റിഷഭ് പന്തും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ(18), വിരാട് കോലി(4), സര്‍ഫറാസ് ഖാന്‍(0), രവീന്ദ്ര ജഡേജ(14), രവിചന്ദ്രന്‍ അശ്വിന്‍(6) എന്നിവര്‍ തിളങ്ങിയില്ല.
ന്യൂസിലന്‍ഡിനു വേണ്ടി അഞ്ച് വിക്കറ്റുകള്‍ തെറുപ്പിച്ച അജാസാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 235 റണ്‍സിലാണ് പുറത്തായത്. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും വാഷിങ്ടണ്‍ സുന്ദറും നാല് വിക്കറ്റ് വീഴ്‌ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ന്യൂസീലൻഡ് നേരത്തെ തന്നെ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കി.
Also Read:സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് - കൊമ്പന്‍സ് ആദ്യ സെമിപോരാട്ടം, കലാശപ്പോര് നവംബര്‍ 10ന്